കനത്ത മഴയില്‍ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ മതില്‍ തകര്‍ന്നു

കൊണ്ടോട്ടി: കനത്ത മഴയില്‍ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ മതില്‍ തകര്‍ന്നു. ഇന്നലെ ഉച്ചയ്ക്കും വൈകീട്ടുമുണ്ടായ കനത്ത മഴയിലാണു റണ്‍വേയുടെ തെക്ക് ഭാഗം കൂട്ടാലുങ്ങല്‍ പൂക്കുത്ത് തൊട്ടിയില്‍ ഭാഗത്ത് വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ അടക്കം തകര്‍ന്നത്.
വിമാനത്താവളത്തില്‍ നാവിഗേഷന്‍ സംവിധാനം നവീകരിക്കുന്നതിന്റെ ഭാഗമായി സ്ഥാപിക്കുന്ന വിഒആര്‍ സംവിധാനത്തിനായി പുതുതായി നിര്‍മിച്ച മതിലാണ് ആദ്യം മഴയില്‍ നിലംപൊത്തിയത്. റണ്‍വേയുടെ പെരിമീറ്റര്‍ റോഡിനോട് ചേര്‍ന്ന് കരിങ്കല്ല് കൊണ്ട് കെട്ടിയ മതിലാണിത്. മതിലും വെള്ളവും കുത്തിയൊലിച്ചതോടെ വിമാനത്താവളത്തിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗവും തകര്‍ന്നു. മതില്‍ 20 മീറ്ററിലെറെ തകര്‍ന്നിട്ടുണ്ട്. സമീപഭാഗങ്ങളും തകര്‍ച്ചാ ഭീഷണിയിലാണ്. റണ്‍വേയുടെ അരികില്‍ പുതുതായി മണ്ണ് കൊണ്ടുവന്നിട്ട സ്ഥലം മഴപെയ്തതോടെ വെള്ളാത്താല്‍ കുതിര്‍ന്ന്, മതില്‍ തകര്‍ന്നുവീഴുകയായിരുന്നു. വിമാനത്താവള ചുറ്റുമതിലിനു സമീപത്തെ കിണറും ചളിവെളളം നിറഞ്ഞു മലീമസമായി. തകര്‍ന്ന ഭാഗത്ത് പ്രത്യേക സുരക്ഷ ശക്തമാക്കി. ഈ പ്രദേശത്ത് കൂടുതല്‍ സിഐഎസ്എഫുകാരെ നിയോഗിച്ചിട്ടുണ്ട്. സുരക്ഷാ മേഖലയായതിനാല്‍ നിര്‍മാണം പെട്ടെന്നു നടത്താനാണു നീക്കം. തകര്‍ന്ന സ്ഥലം വിമാനത്താവളം ഡയറക്ടര്‍ കെ ശ്രീനിവാസ റാവു സന്ദര്‍ശിച്ചു.





Next Story

RELATED STORIES

Share it