kannur local

കനത്ത മഴയില്‍ ഇരിട്ടിയില്‍ വെള്ളംകയറി

ഇരിട്ടി: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ ഇരിട്ടി ഫയര്‍ ഫോഴ്‌സ് ഓഫിസിലും പഴയ സ്റ്റാ ന്‍ഡിന് പിന്‍ഭാഗത്തുള്ള കടകളിലും വെള്ളം കയറി. പയഞ്ചേരി ബ്ലോക്ക് ഓഫിസിന് സമീപം വെള്ളം കയറി ഏറെ നേരം ഇരിട്ടി- പേരാവൂര്‍ റൂട്ടില്‍ ഗതാഗതം സ്തംഭിച്ചു. നേരമ്പോക്ക് റോഡിലുള്ള ഫയര്‍ഫോഴ്‌സ് നിലയത്തില്‍ റോഡില്‍ നിന്ന് താഴ്ന്ന സ്ഥലത്തായതിനാല്‍ റോഡിന് ഇരുവശവുമുള്ള വെള്ളം കുത്തിയൊലിച്ച് ഓഫിസ് വരാന്തയിലെത്തി.
ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥ ര്‍ പൈപ്പ് ഉപയോഗിച്ച് വെള്ളം തിരിച്ചുവിട്ടതിനാല്‍ മുറിക്കകത്ത് വെള്ളം കയറിയില്ല. ചെറിയൊരു മഴ പെയ്താല്‍ പോലും ഇവിടെ വെള്ളം കയറി പ്രവര്‍ ത്തനം സ്തംഭിക്കുന്ന അവസ്ഥയാ ണ്. പഴയ ബസ് സ്റ്റാന്‍ഡിന് ഓ പണ്‍ ഓഡിറ്റോറിയത്തിന് സമീപമുള്ള അഞ്ചു കടകളിലും വെള്ളം കയറി. സമീപത്തെ ബാറില്‍ നി ന്നും കുന്നില്‍ നിന്നും കുത്തിയൊഴുകിയെത്തുന്ന മാലിന്യമുള്‍പ്പെടെയുള്ള വെള്ളം അശാസ്ത്രീയമായ അഴുക്കുചാല്‍ നിര്‍മാണം മൂലം സ്ലാബിന് മുകളിലൂടെ ഒഴുകി വ്യാപാരസ്ഥാപനങ്ങളിലേക്ക് കയറുകയായിരുന്നു.
ഇക്കാര്യത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് വ്യാപാരിക ള്‍ പഞ്ചായത്ത് അധികൃതര്‍ക്ക് നേരത്തേ പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയെടുക്കാത്തതാണു തിരിച്ചടിയായത്.
Next Story

RELATED STORIES

Share it