ernakulam local

കനത്ത കാറ്റ്: പല്ലാരിമംഗലം പഞ്ചായത്തില്‍ വന്‍ നാശം

കോതമംഗലം: ഇന്നലെ വൈകീട്ട് 4 മണിയോടെ പല്ലാരിമംഗലം ഗ്രാമപ്പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലുണ്ടായ കാറ്റ് വന്‍ നാശനഷ്ടങ്ങള്‍ വരുത്തി. ശക്തമായ മഴക്കൊപ്പം ആഞ്ഞു വീശീയ കാറ്റില്‍ ഗ്രാമപ്പഞ്ചായത്തിന്റെ 2, 3 വാര്‍ഡുകളിലെ നിരവധിപേരുടെ കൃഷികള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. 4 വീടുകളും ഭാഗികമായി തകര്‍ന്നു. വെള്ളാരമറ്റം ആലപ്പുറത്തുകുടി ഷെരീഫ അലിയാര്‍, കുന്നുംപുറത്ത് കെ എം ഷെമീര്‍, വെമ്പിള്ളി വി എം മുഹമ്മദാലി, ഊരംചേരിയില്‍ അലിയാര്‍, എന്നിവരുടെ വീടുകളാണ് മരങ്ങള്‍ വീണ് തകര്‍ന്നത്.
കന്നുംപുറത്ത് ഫക്രുദീന്‍ മൗലവിയുടെ കോഴിഫാം മരം വീണ് തകര്‍ന്നു. ഇതിനു പുറമെ കുന്നുംപുറത്ത് ജോസ്, മുഞ്ചക്കല്‍ പുത്തന്‍പുര ഇസ്മയില്‍ മുഹമ്മദ്, കല്ലുംപുറത്ത് ഈസ, കുന്നുംപുറത്ത് അമീന്‍, ചെട്ടുകുടിയില്‍ ഹസ്സന്‍, വെമ്പിള്ളി വി എം ഇബ്രാഹിം, കുന്നുംപുറത്ത് മുഹമ്മദ്, ഈറക്കല്‍ സെയ്തുമുഹമ്മദ്, കന്നുംപുറത്ത് ഹനീഫ, കുന്നുംപുറത്ത് കെ എം ബാവു എന്നിവരുടെ റബര്‍, വാഴ, തുടങ്ങിയ കൃഷികളും നശിച്ചിട്ടുണ്ട്. മുഞ്ചക്കല്‍ പുത്തന്‍പുര സുലൈമാന്റെ വീടിന്റെ മതില്‍ മരംവീണ് തകര്‍ന്നു. പഞ്ചായത്ത് പ്രദേശത്ത് ഉടനീളം കാറ്റില്‍ കൃഷി നാശം സംഭവിച്ചു.
വാഴ, റബര്‍ തുടങ്ങിയ കൃഷികളാണ് ഏറെയും നശിച്ചത്. നിരവധിപേരുടെ മാവ്, പ്ലാവ് തുടങ്ങിയ മരങ്ങളും ഒടിഞ്ഞുവീണു. ഗ്രാമപ്പഞ്ചായത്ത് പ്രസിസന്റ് കെ എം ഷംസുദ്ദീന്‍, വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ മൊയ്തു, ബ്ലോക്ക് പഞ്ചായത്തംഗം ഒ ഇ അബ്ബാസ്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ഷാജിമോള്‍ റഫീഖ്, മുബീന ആലിക്കുട്ടി, എ എ രമണന്‍, മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ചെയര്‍മാന്‍ കെ എം ഇബ്രാഹിം, കെ ബി മുഹമ്മദ് ഷാഫി, പി എം ഹസ്സന്‍കുഞ്ഞ് എന്നിവര്‍ പ്രദേശം സന്ദര്‍ശിച്ചു. നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ക്ക് അടിയന്തരമായി സഹായം അനുവദിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it