kannur local

കനത്ത കാറ്റും മഴയും: കണ്ണൂരില്‍ വ്യാപക നാശം

കണ്ണൂര്‍:  ശക്തമായ കാറ്റിലും മഴയിലും ജില്ലയില്‍ പലയിടത്തും വ്യാപക നാശം. ഇന്നലെ രാത്രിയാണ് ഇടിമിന്നലോടെ കനത്ത മഴ പെയ്തത്. മലയോര മേഖലയില്‍ വൈദ്യുതിബന്ധം താറുമാറായി.
എടക്കാട് മേഖലയില്‍ നിരവധി തെങ്ങുകള്‍ കടപുഴകി വീടുകള്‍ക്ക് കേടുപാട് പറ്റി. ഹുസന്‍മുക്കില്‍ കണ്ടത്തില്‍ ഇസ്മായില്‍, റഹീമ, സുബൈദ എന്നിവരുടെ വീടുകള്‍ക്ക് മുകളില്‍ തെങ്ങ് വീണ് ജനല്‍ചില്ലുകള്‍ തകര്‍ന്നു. സുബൈദയുടെയും ഓടിട്ട വീട് തകര്‍ന്നു.
ആര്‍ക്കും പരിക്കില്ല. തെങ്ങ് വീണ് ലത്തീഫിന്റെ വീട്ടുമതില്‍ തകര്‍ന്നു. വൈദ്യുതിലൈനും പൊട്ടിവീണു. അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ നിയമസഭാ വാര്‍ഷികാഘോഷ പരിപാടികള്‍ക്കായി ഒരുക്കിയ കൂറ്റന്‍ പന്തല്‍ നിലംപൊത്തി. സംഭവമറിഞ്ഞ് അഗ്‌നിരക്ഷാ സേനയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. കണ്ണൂര്‍ ഉള്‍പ്പെടെ കേരളത്തിലെ വിവിധ ജില്ലകളില്‍ കനത്ത കാറ്റും ഇടിമിന്നലും ഉണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ച്ചയായി ഉണ്ടാവുന്ന വേനല്‍മഴയിലും കാറ്റിലും ഇടിമിന്നലിലും മലയോരത്ത് ഉള്‍പ്പെടെ നാശനഷ്ടം വ്യാപകമാണ്. കാലാവസ്ഥാ വ്യതിയാനം മൂലം ദുരിതത്തിലാണു കര്‍ഷകര്‍.
Next Story

RELATED STORIES

Share it