kannur local

കനത്ത കാറ്റിലും മഴയിലും മലയോരത്ത് വ്യാപക നഷ്ടം

ചെറുപുഴ: കനത്ത കാറ്റിലും മഴയിലും മലയോര മേഖലയില്‍ വ്യാപക നാശനഷ്ടം. ചുണ്ടയിലെ ചന്തേര കിഴക്കേവീട്ടില്‍ ദാമോദരന്റെ നേന്ത്രവാഴത്തോട്ടം നശിച്ചു. കരിച്ചേരി രാഘവന്‍ കൊളങ്ങരത്ത് രാഘവന്‍ നായര്‍, കരിച്ചേരി നാരായണിയമ്മ എന്നിവരുടെ വീടുകള്‍ക്ക് ഭാഗികമായി കേടുപാട് സംഭവിച്ചു.
സി കെ സരോജിനി, മാവിലാ വിനോദ്, കുടിയില്‍ കൃഷ്ണന്‍ നായര്‍, കരിച്ചേരി തമ്പാന്‍ എന്നിവരുടെ റബ്ബര്‍, തെങ്ങ്, കവുങ്ങ് തുടങ്ങിയ കാര്‍ഷിക വിളകളും വ്യാപകമായി നശിച്ചു. മലയോരമേഖലയില്‍ പലയിടത്തും വൈദ്യുതി വിതരണം നിലച്ചിരിക്കുകയാണ്.
കോറാളികോറാളിയില്‍ ഇന്നലെ വൈകീട്ട് നാലിനുണ്ടായ കാറ്റിലും മഴയിലും രണ്ടു വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. ഇതിനു പുറമെ റോഡരികില്‍ സ്ഥിതി ചെയ്തിരുന്ന ട്രാന്‍സ്‌ഫോമര്‍ നിലംപതിക്കുകയും സമീപത്തുണ്ടായിരുന്ന വൈദ്യുതി തൂണുകള്‍ തകരുകയും ചെയ്തു.
Next Story

RELATED STORIES

Share it