ernakulam local

കനത്തമഴയില്‍ ആലുവ നഗരം വെള്ളക്കെട്ടിലായി

ആലുവ: കനത്തമഴയില്‍ ആലുവ നഗരം വെള്ളത്തിലായി. ഇന്നലെ ഉച്ചയോടെ തിമിര്‍ത്ത് പെയ്ത മഴയിലാണ് ആലുവ ബാങ്ക് കവലയിലെ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര-സേട്ട് മസ്ജിദ് റോഡ് വെള്ളക്കെട്ടിലായത്. ഈ ഭാഗത്തെ വ്യാപാരസ്ഥാപനങ്ങളിലടക്കം വെള്ളം കയറി.
റോഡിന് സമീപത്തെ മാലിന്യക്കാനകളുടെ ശോചനീയാവസ്ഥയും അശാസ്ത്രീയമായ റോഡ് നിര്‍മാണവുമാണ് വെള്ളക്കെട്ടിന് കാരണമാവുന്നത്. സമീപത്തെ ആരാധനാലയത്തിലേക്കും കടത്ത് കടവിലേക്കും നാട്ടുകാര്‍ സഞ്ചരിക്കുന്ന റോഡാണ് വര്‍ഷങ്ങളായി വെള്ളക്കെട്ടിലായിട്ടും നടപടിയില്ലാത്തത്.
Next Story

RELATED STORIES

Share it