കനകമല ഐഎസ് കേസ്: വിചാരണാ നടപടികള്‍ ആരംഭിച്ചു

കൊച്ചി: കനകമല ഐഎസ് കേസിന്റെ വിചാരണാ നടപടികള്‍ കൊച്ചി എന്‍ഐഎ കോടതിയില്‍ ആരംഭിച്ചു. ഐഎസ് ബന്ധം ആരോപിച്ച് കണ്ണൂര്‍ കനകമലയില്‍ പിടിയിലായ കേസിലെ വിചാരണാ നടപടികളാണ് കൊച്ചി എന്‍ഐഎ കോടതിയില്‍ ഇന്നലെ മുതല്‍ ആരംഭിച്ചത്. പ്രതികളായ മന്‍സീദ് മുഹമ്മദ്, സാലിഹ് മുഹമ്മദ്, റാഷിദ് അലി, റംഷാദ്, സഫ്‌വാന്‍, എന്‍ കെ ജാസിം, സുബ്ഹാനി, ഖാജാ മൊയ്തീന്‍ എന്നിവരുടെ വിചാരണയാണ് നടക്കുക. ആയുധം സംഭരിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ എന്‍ഐഎ ചുമത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ നേതാക്കള്‍, പോലിസ് ഉദ്യോഗസ്ഥര്‍, ജഡ്ജിമാര്‍ തുടങ്ങിയവരെ വധിക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടു എന്നാണ് എന്‍ഐഎ വാദിക്കുന്നത്. കേസില്‍ 121 സാക്ഷികളും 248 രേഖകളുമാണ് എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയത്. രഹസ്യ വിചാരണയാണ് നടക്കുന്നത്. എന്‍ഐഎക്കു വേണ്ടി അര്‍ജുന്‍ അമ്പലപ്പാട്ട്, പ്രതികള്‍ക്കു വേണ്ടി ജോണ്‍ എഫ് റാല്‍ഫ്, വി ടി രഘുനാഥ്, അനില്‍ കുമാര്‍, മുഹമ്മദ് സബാഹ്, പി സി നൗഷാദ്, പി കെ അബ്ദുറഹ്മാന്‍ ഹാജരായി.



Next Story

RELATED STORIES

Share it