kozhikode local

കഥാപാത്രങ്ങളുടെയും സൃഷ്ടികര്‍ത്താവിന്റെയും കണ്ടുമുട്ടല്‍ ഹൃസ്വ ചിത്രമാവുമ്പോള്‍

കോഴിക്കോട്: എം മുകുന്ദന്റെ മയ്യഴി പുഴയുടെ തീരത്ത് നോവലിനെ ആസ്പദമാക്കി ഇ എം അഷ്‌റഫ് സംവിധാനം ചെയ്യുന്ന ഹൃസ്വചിത്രം ബോംഴൂര്‍ മയ്യഴി പൂര്‍ത്തിയായി. പ്രിവ്യൂ ഈ മാസം 17ന് വൈകീട്ട് നാലിന് കെ പി കേശവമേനോന്‍ ഹാളില്‍ പ്രദര്‍ശിപ്പിക്കും.
കഥാപാത്രങ്ങള്‍ തങ്ങളുടെ സൃഷ്ടികര്‍ത്താവിനെ തേടിയെത്തുന്നതാണ് കഥ. സാഹിത്യകാരന്‍ എം മുകുന്ദന്‍ തന്നെയാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നതും. മയ്യഴിയുടെ പഴയതും പുതിയതുമായ മാറ്റങ്ങളെ അനാവരണം ചെയ്തിട്ടാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. 24 മിനുട്ടാണ് സിനിമയുടെ ദൈര്‍ഘ്യം. ബോംഴൂര്‍ മയ്യഴി എന്ന പേരില്‍ ബോംഴൂര്‍ എന്ന ഫ്രഞ്ച് പദം അര്‍ഥമാക്കുന്നത് വന്ദനം എന്നാണ്. സംവിധായകന്‍ ഇ എം അഷ്‌റഫ് പറഞ്ഞു. ഹെലികാം ഉപയോഗിച്ച് ചിത്രീകരിച്ച രംഗങ്ങളില്‍ മയ്യഴിയുടെ സൗന്ദര്യം ഒപ്പിയെടുക്കാന്‍ പരമാവധി ശ്രമിച്ചതായി അദ്ദേഹം പറഞ്ഞു.
ഗായിക സൈനോര ഫിലിപ്പിന്റെ ഗാനവും ബോംഴൂര്‍ മയ്യഴി മാറ്റേകും. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ എ സജീവന്‍, കാലിക്കറ്റ് പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, അറബ് ഗായകന്‍ ജയന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it