Flash News

കഥകളിയെന്നാല്‍ കലാമണ്ഡലം ഗോപിയാശാനെന്ന് മോഹന്‍ലാല്‍



തൃശൂര്‍: കഥകളിയെന്നാല്‍ തനിക്ക് കലാമണ്ഡലം ഗോപിയാശാനാണെന്ന് മോഹന്‍ലാല്‍. അവിശ്വസനീയമായ പകര്‍ന്നാട്ടം കൊണ്ട് തന്നെ വിസ്മയിപ്പിച്ച പച്ചയുടെ നായകപ്പെരുമയാണ് പത്മശ്രീ കലാമണ്ഡലം ഗോപി. ലുലു ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ഹരിതം അശീതി പ്രണാമം മൂന്നാംദിവസത്തില്‍ ഗോപിയാശാന് എണ്‍പതാം പിറന്നാളിന്റെ ആദരമേകി പ്രസംഗിക്കുകയായിരുന്നു മോഹന്‍ലാല്‍. അനിതരസാധാരണമായ ഭാവപ്രകടനം കൊണ്ടു തന്നെ അദ്ഭുതപ്പെടുത്തിയ ഗോപിയാശാന് മോഹന്‍ലാല്‍ അശീതി പ്രണാമമര്‍പ്പിച്ചു. ഗുരുതുല്യനായ ഗോപിയാശാനെ കൈകൂപ്പി നമിച്ചാണ് മോഹന്‍ലാല്‍ വേദിയിലെത്തിയത്. തുളസിഹാരമണിയിച്ച്്് ഗോപിയാശാനും അദ്ദേഹത്തെ സ്വീകരിച്ചു. ഭീമനായി അരങ്ങില്‍ നവരസങ്ങള്‍ പകര്‍ന്നാടിയ ഗോപിയാശാന്‍ തന്റെ അമ്മായിയച്ഛനാണെന്ന്്്് ആദര പ്രസംഗത്തിനിടെ മഹാഭാരതത്തിലെ” ഭീമന്‍ പറഞ്ഞു. വാനപ്രസ്ഥത്തില്‍ തന്റെ അമ്മായിയച്ഛനായി അദ്ദേഹം വേഷമിട്ടിരുന്നു. കഥകളിയറിയാത്ത താന്‍ കഥകളിനടനും ഗോപിയാശാന്‍ അഭിനേതാതാവുമായി. കഥകളിക്കുവേണ്ടി മനസ്സും ശരീരവും ഒരുക്കേണ്ടതുണ്ടായിരുന്നു. കലാമണ്ഡലത്തില്‍ ഗോപിയാശാന്റെ കര്‍ണശപഥം കഥകളി കണ്ടത്് മറക്കാനാവില്ല. കണ്ണുകള്‍ക്ക് വിശ്വസിക്കാനാവാത്ത ഭാവപ്രകടനം. പക്ഷേ വേഷമഴിച്ചു വയ്ക്കുമ്പോള്‍ പച്ചയായ മനുഷ്യനാണ് ഗോപിയാശാന്‍. ആ കണ്ണില്‍ തെളിഞ്ഞ സ്‌നേഹമാണ് തന്നെ ഈ വേദിയിലെത്തിച്ചത്. ഇപ്പോഴും താന്‍ അദ്ദേഹത്തെ അമ്മായിയച്ഛന്‍ എന്നാണ് വിളിക്കുക. താനും ഗോപിയാശാനും തമ്മിലുള്ള ആത്മബന്ധം ആദരണീയപ്രസംഗത്തില്‍ മോഹന്‍ലാല്‍ വിശദീകരിച്ചു.
Next Story

RELATED STORIES

Share it