Flash News

കത്വവ ഇരയുടെ ചിത്രം പരസ്യപ്പെടുത്തിയതിന് മുഖ്യമന്ത്രിക്കെതിരെ പരാതി: കുമ്മനത്തെ കുടുക്കി സോഷ്യല്‍ മീഡിയ

കത്വവ ഇരയുടെ ചിത്രം പരസ്യപ്പെടുത്തിയതിന് മുഖ്യമന്ത്രിക്കെതിരെ പരാതി: കുമ്മനത്തെ കുടുക്കി സോഷ്യല്‍ മീഡിയ
X
തിരുവനന്തപുരം: കത്വവയില്‍ കൂട്ടബലാല്‍സംഗത്തിന് ശേഷം കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രവും പേരും പോസ്റ്റ് ചെയ്‌തെന്നാരോപിച്ച് മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കിയ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ കുടുക്കി സോഷ്യല്‍ മീഡിയ.



'ക്രൂരപീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പേരും ചിത്രവും ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി നിയമവിരുദ്ധവും ക്രൂരവുമാണ്. ഇത്തരം കേസുകളില്‍ ഇരയാക്കപെടുന്നവര്‍ക്ക് നിയമം നല്‍കുന്ന അവകാശം പിണറായി വിജയന്‍ ലംഘിച്ചിരിക്കുകയാണ്.ഇത് ഇരയെ അപമാനിക്കലാണെന്നുമാണ് കുമ്മനം തന്റെ ഫേസ്ബുക്ക് പേജില്‍ വെള്ളിയാഴ്ച വിമര്‍ശനം ഉന്നയിച്ചത്. എന്നാല്‍ കുമ്മനത്തിന്റെ പോസ്റ്റിനു പിന്നാലെ, പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ ചിത്രമടക്കം കുമ്മനം ഇട്ട ഫേസ്ബുക്ക് പോസ്റ്റുമായാണ് സോഷ്യല്‍ മീഡിയ രംഗത്തെത്തിയത്.
മെയ് 18 2016ന് കുമ്മനം പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കം ഉയര്‍ത്തിയാണ് വിമര്‍ശനം.
Next Story

RELATED STORIES

Share it