കത്തേരിയയെ പിന്തുണച്ച് രാജ്‌നാഥ്

ന്യൂഡല്‍ഹി: മുസ്‌ലിംകള്‍ക്കെതിരേ ആഗ്രയില്‍ വിദ്വേഷപ്രസംഗം നടത്തിയ കേന്ദ്രമന്ത്രി രാം ശങ്കര്‍ കത്തേരിയയെ പിന്തുണച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്.
കത്തേരിയക്കെതിരേ രാജ്യദ്രോഹകുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രാജ്യസഭയില്‍ ഉന്നയിച്ച ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിനുള്ള മറുപടിയിലാണ് രാജ്‌നാഥ് സിങ് അദ്ദേഹത്തിന് ശുദ്ധിപത്രം നല്‍കിയത്.
എതിര്‍ക്കപ്പടേണ്ട ഒരു കാര്യവും കത്തേരിയ പറഞ്ഞിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ആഗ്ര പോലിസ് കേസെടുത്തിട്ടുണ്ട്. ക്രമസമാധാനം സംസ്ഥാനത്തിന്റെ അധികാര പരിധിയിലായതിനാല്‍ ഉത്തര്‍പ്രദേശ് സംഭവം അന്വേഷിക്കും. മാധ്യമങ്ങള്‍ തെറ്റായാണ് കത്തേരിയയുടെ പ്രസംഗം റിപോര്‍ട്ട് ചെയ്തതെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it