കത്തേരിയക്കെതിരേ നടപടിയെടുക്കും: അഖിലേഷ്

ബലിയ: ആഗ്രയില്‍ മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷപ്രസംഗം നടത്തിയ കേന്ദ്രമന്ത്രി രാംശങ്കര്‍ കത്തേരിയക്കെതിരേ തെളിവിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കര്‍ഷകരുടെയും യുവാക്കളുടെയും പ്രശ്‌നങ്ങളില്‍നിന്നു ശ്രദ്ധതിരിച്ചുവിടാനുള്ള ശ്രമമാണ് ആഗ്രയില്‍ മന്ത്രി നടത്തിയത്. മതസൗഹാര്‍ദം തകര്‍ക്കാനായിരുന്നു ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിംകള്‍ രാക്ഷസന്‍മാരും രാവണന്റെ പിന്‍മുറക്കാരുമാണെന്നും അവര്‍ക്കെതിരേ അന്തിമയുദ്ധത്തിന് തയ്യാറെടുക്കണമെന്നും കഴിഞ്ഞ ദിവസം കത്തേരിയ പ്രസ്താവന നടത്തിയിരുന്നു. ആഗ്രയില്‍ കൊല്ലപ്പെട്ട വിഎച്ച്പി നേതാവ് അരുണ്‍ മാഹൂറിന്റെ അനുസ്മരണച്ചടങ്ങിലായിരുന്നു പ്രസംഗം. പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിച്ചു നിരവധി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it