Second edit

കത്തുകളുടെ വീണ്ടെടുപ്പ്

വാട്‌സ്ആപ്പിന്റെയും സോഷ്യല്‍ മീഡിയയുടെയും മൊബൈല്‍ ചാറ്റിങിന്റെയും കാലത്ത് കത്തുകള്‍ സാമൂഹിക ജീവിതത്തില്‍ നിന്ന് ഏതാണ്ട് പടികടന്നുകഴിഞ്ഞിരിക്കുന്നു. എന്നാല്‍, ഒരുകാലത്ത് നമ്മുടെ സാംസ്‌കാരിക ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയിരുന്ന കത്തുകളെ അങ്ങനെ അവഗണിക്കാമോ?
ഈയിടെ ജമ്മു സര്‍വകലാശാല ഉര്‍ദുവിലെ കവികളും പണ്ഡിതന്‍മാരും എഴുതിയ കത്തുകളുടെ ഒരു ഗ്രന്ഥപ്രദര്‍ശനം സംഘടിപ്പിച്ചു. മഹാകവി ഗാലിബ് മുതല്‍ മൗലാനാ ആസാദ് വരെയുള്ളവര്‍ എഴുതിയ കത്തുകള്‍ അടങ്ങുന്ന, അറുനൂറോളം പേജ് വരുന്ന ഒരു ബൃഹദ് ഗ്രന്ഥവും പുറത്തിറക്കി. 1857ലെ ആദ്യത്തെ സ്വാതന്ത്ര്യസമരത്തെക്കുറിച്ച് ഗാലിബ് എഴുതിയിട്ടുണ്ട്. ആസാദിന്റെ കത്തുകളില്‍ ഇസ്‌ലാമിനെ കുറിച്ചുള്ള വ്യതിരിക്തമായ നിരീക്ഷണങ്ങളുണ്ട്.
ഉര്‍ദു, പേര്‍ഷ്യനില്‍ നിന്ന് പദങ്ങള്‍ സ്വാംശീകരിച്ചു വളര്‍ന്ന ഭാഷയാണ്. ദോഗ്രാ രാജാവ് പ്രതാപ് സിങിന്റെ കാലം തൊട്ടേ ജമ്മു-കശ്മീരിന്റെ ഔദ്യോഗിക ഭാഷയാണ്. എന്നാല്‍, ഇന്ന് ഉര്‍ദു വായിക്കാനും എഴുതാനും കഴിയുന്നവര്‍ ഇന്ത്യയില്‍ അഞ്ചു ശതമാനം മാത്രം. എന്നിട്ടും രണ്ടു ദിവസം കൊണ്ട് അറുപതിനായിരത്തോളം പുസ്തകങ്ങള്‍ വിറ്റുപോയത് ആ ഭാഷയോടുള്ള താല്‍പര്യം അറ്റുപോകാത്തതുകൊണ്ടല്ലേ?

Next Story

RELATED STORIES

Share it