Flash News

കത്തിക്കരിഞ്ഞ മൃതദേഹം ജസ്‌നയുടെതല്ലെന്ന് പോലിസും വീട്ടുകാരും: ഡിഎന്‍എ ടെസ്റ്റ് നടത്തും

കത്തിക്കരിഞ്ഞ മൃതദേഹം ജസ്‌നയുടെതല്ലെന്ന് പോലിസും വീട്ടുകാരും: ഡിഎന്‍എ ടെസ്റ്റ് നടത്തും
X
ചെന്നൈ: തമിഴ്‌നാട് ചെങ്കല്‍പേട്ടില്‍ കണ്ടെത്തിയ മൃതദേഹം ജസ്‌നയുടേതല്ലെന്ന് പോലിസും ജസ്‌നയുടെ സഹോദരനും വ്യക്തമാക്കി.ചെങ്കല്‍പേട്ടിലെത്തി മൃതദേഹം കണ്ടശേഷമായിരുന്നു പ്രതികരണം. എന്നാല്‍ സംശയം ഉണ്ടായ സ്ഥിതിക്ക് ഇക്കാര്യം സ്ഥിരീകരിക്കുന്നതിന് ഡിഎന്‍എ ടെസ്റ്റിനുള്ള നടപടികളുമായി മുന്നോട്ട് പോവുമെന്ന് പത്തനംതിട്ട പോലിസ് അറിയിച്ചു.



ഇന്നലെയാണ് കത്തിക്കരിഞ്ഞ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി തമിഴ്‌നാട് പോലിസ് വിവരമറിയിച്ചതിനെത്തുടര്‍ന്ന്കോട്ടയത്തെ ജസ്‌നയുടെ തിരോധാനം സംബന്ധിച്ച കേസ് അന്വേഷിക്കുന്ന പോലിസ് സംഘം തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പേട്ടിലെക്ക് പുറപ്പെട്ടത്. പല്ലില്‍ കമ്പിയിട്ട പെണ്‍കുട്ടിയുടെ മൃതദേഹം ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ചെന്നൈ തിരുച്ചിറപ്പള്ളി ദേശീയപാതയ്ക്ക് സമീപം കണ്ടെത്തിയത്.രാത്രിയില്‍ സ്ഥലത്തെത്തിച്ച് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
Next Story

RELATED STORIES

Share it