Pravasi

കത്താറ പള്ളിയിലെ റമദാന്‍ പ്രഭാഷണ പരിപാടിക്ക് തുടക്കമായി



ദോഹ: കത്താറ പള്ളിയിലെ റമദാന്‍ പ്രഭാഷണ പരിപാടിക്ക് കഴിഞ്ഞ ശനിയാഴ്ച തുടക്കമായി. ഖത്തറിലെയും അറബ്-ഇസ്്‌ലാമിക ലോകത്തെയും പ്രമുഖ പണ്ഡിതര്‍ പങ്കെടുക്കുന്ന പ്രഭാഷണ പരിപാടി ശെയ്ഖ് ഥാനി ബിന്‍ അബ്ദുല്ല ഹ്യുമാനിറ്റേറിയന്‍ സര്‍വീസ് ഫൗണ്ടേഷ(റാഫ്)നുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്. റമദാനിലെ ജീവിതം എങ്ങനെയായിരിക്കണമെന്ന വിഷയത്തെ അടിസ്ഥാനമാക്കി ഡോ.മുഹമ്മദ് റാഷിദ് അല്‍മറിയുടെ പ്രസംഗത്തോടെയാണ് പ്രഭാഷണ പരിപാടിക്ക് തുടക്കമായത്. അതേസമയം, തുടര്‍ച്ചയായ ആറാം വര്‍ഷവും ഖുര്‍ആന്‍ മനപ്പാഠ പരിശീലനത്തിനു കത്താറയില്‍ ഇന്നലെ തുടക്കമായി. അസര്‍ നമസ്‌കാരത്തിനു ശേഷം നടക്കുന്ന ഖുര്‍ആന്‍ പഠന കളരിയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കം 70 പേര്‍ പങ്കെടുത്തു. ഏഴ് മുതല്‍ പതിനാല് വയസ് വരെ പ്രായമുള്ള കുട്ടികളാണ് ഖുര്‍ആന്‍ പഠനത്തില്‍ പങ്കെടുക്കുന്നത്. റമദാന്‍ 20(ജൂണ്‍ 15) വരെ ഖുര്‍ആന്‍ പഠനം തുടരും.
Next Story

RELATED STORIES

Share it