കതുവ കേസ്: കുറ്റപത്രം തടഞ്ഞതിനെതിരേ കേസ്

ശ്രീനഗര്‍: കതുവയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ എട്ട് പേരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രതിഷേധം സംഘടിപ്പിച്ച അഭിഭാഷകര്‍ക്കെതിരേ ജമ്മു-കശ്മീര്‍ പോലിസ് കേസെടുത്തു.
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ചാണ് കേസ്. കാണാതായ കുട്ടിയുടെ  മൃതദേഹം ഒരാഴ്ചയ്ക്ക് ശേഷം റസാന വനമേഖലയില്‍ നിന്നാണ് കണ്ടെടുത്തത്. കേസ് ക്രൈംബ്രാഞ്ചും പോലിസും അന്വേഷിച്ച് വരുകയാണ്. അതേസമയം കേസിലെ ക്രൈം ബ്രാഞ്ചിന്റെ ഇടപെടല്‍ തികച്ചും നിരുത്തരവാദപരമാണെന്നും എല്ലാ ബാര്‍ അംഗങ്ങളും ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും കതുവാ ബാര്‍ കൗണ്‍സില്‍ പ്രസിണ്ടന്റ് കീര്‍ത്തി ഭൂഷന്‍ മഹാജന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it