ernakulam local

കതിര്‍മണ്ഡപത്തില്‍ നിന്നും പോളിങ് ബൂത്തിലേക്ക്

കാക്കനാട്: തൃക്കാക്കര 38 കരിമക്കാട് 103 നമ്പര്‍ പോളിങ് ബൂത്തിലാണ് വരനോടൊപ്പം വധു വോട്ടു ചെയ്യാന്‍ ബൂത്തിലെത്തിയത്. ഇന്നലെ രാവിലെ 11 ന് ഓഡിറ്റോറിയത്തില്‍ വച്ച് വരന്‍ സന്തോഷ് സബിതയുമായിട്ടുള്ള വിവാഹ താലിചാര്‍ത്തല്‍ കഴിഞ്ഞ് ഉടനെ കൊച്ചിന്‍ പബ്ലിക് സ്‌കൂളിലെ പോളിങ് ബൂത്തിലേക്ക് എത്തുകയായിരുന്നു. ആലുവ ചൊവ്വര മേക്കാനത്ത് ഉണ്ണികൃഷ്ണന്റെയും ചന്ദ്രിക ഉണ്ണികൃഷ്ണന്റേയും മകന്‍ സന്തോഷ് (29), കലക്ടറേറ്റിലെ മുന്‍ ജീവനക്കാരന്‍ തൃക്കാക്കര പുതുവമൂല പി കെ ബാലന്റെയും ഉഷ ബാലന്റെയും മകള്‍ സബിതയും തമ്മിലുളള വിവാഹമായിരുന്നു ഇന്നലെ നടന്നത്. ചടങ്ങ് അവസാനിപ്പിക്കാതെ മുല്ലപ്പൂമാലയും ചാര്‍ത്തി ബൊക്കെയും കയ്യില്‍ പിടിച്ചാണ് നവവധു വോട്ട് ചെയ്യാന്‍ എത്തിയത്. പുതുമണവാട്ടിയെ കണ്ടപ്പോള്‍ തന്നെ വോട്ട് ചെയ്യാന്‍ ക്യൂ നിന്നവര്‍ നവവധുവിന് സൗകര്യം ഒരുക്കുകയായിരുന്നു.
Next Story

RELATED STORIES

Share it