palakkad local

കതിര്‍മണ്ഡപത്തില്‍ അവയവദാനത്തിന് സമ്മതം നല്‍കി നവദമ്പതികള്‍

പാലക്കാട്: പുതുജീവിതത്തിലേക്ക് കടക്കുന്ന കതിര്‍മണ്ഡപത്തിലും കരുതലിന്റെ കാരുണ്യ സ്പര്‍ശമൊരുക്കി യുവദമ്പതികള്‍ മാതൃകയായി. ഞായറാഴച വിവാഹിതരായ വടവന്നൂര്‍ പിലാപ്പുള്ളി വീട്ടില്‍ മകന്‍ നിധീഷും പെരുവെമ്പ് മുതലപ്പറമ്പില്‍ വീട്ടില്‍ ആറുമുഖന്‍ മകള്‍ ആഷയുമാണ് പുത്തന്‍ ജീവിതത്തിന്റെ സ്വപ്‌നങ്ങളിലേക്ക് വലതുകാല്‍ വെച്ച് കയറിയതിനൊപ്പം അവയവദാനത്തിന് സമ്മതം നല്‍കി
ജീവകാരുണ്യത്തിന്റെ പുതു പാഠങ്ങള്‍ രചിച്ചത്.
കൊല്ലങ്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗജന്യ പി.എസ്.സി പഠനകേന്ദ്രമായ ഗാന്ധിജി അക്കാദമിയുടെ പ്രവര്‍ത്തകരാണ് അവയവദാനത്തിന്റെ രജിസ്‌ട്രേഷനും സമ്മതപത്ര സമര്‍പ്പണവും നടത്തിയത്.
നമ്മുടെ ജീവിതം കൊണ്ട് മറ്റുള്ളവര്‍ക്ക് എന്തെങ്കിലും നന്മയുണ്ടാവണം എന്ന ചിന്തയ്‌ക്കൊപ്പം മറ്റുള്ളവര്‍ക്കും ഇത് പ്രചോദനമാകണം എന്ന താല്പര്യമാണ് വിവാഹത്തോടനുബന്ധിച്ച് അവയവദാനം എന്ന ആശയത്തിലേക്ക് എത്തിച്ചതെന്ന് നീധീഷ് -ആഷ ദമ്പതികള്‍ പറഞ്ഞു ഗാന്ധിജി അക്കാദമിയുടെ ഭാരവാഹികള്‍ കൂടിയാണ് നവദമ്പതികള്‍.
രണ്ടര വര്‍ഷം മുമ്പ് നടന്ന വിവാഹ നിശ്ചയത്തോടനുബന്ധിച്ച് വൃക്ഷ തൈകള്‍ നല്‍കിയും പരിസ്ഥിതി ആഭിമുഖ്യം കാണിച്ചിരുന്നു ഇവര്‍. ഇരുവരും ബന്ധുക്കള്‍ കൂടിയാണ്.
Next Story

RELATED STORIES

Share it