Flash News

കതിരൂര്‍ മനോജ് വധക്കേസ്; പി ജയരാജന് വീണ്ടും സിബിഐ നോട്ടിസ്

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന് സിബിഐ വീണ്ടും നോട്ടീസ് അയച്ചു.ചൊവ്വാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടിസ്.  രണ്ടു ദിവസം മുമ്പ് സിബിഐ നോട്ടിസയച്ചിരുന്നു. എന്നാല്‍ ശാരീരിക അസ്വസ്ഥതകള്‍ കാരണം ഹാജരാകാന്‍ സാധിക്കില്ലെന്ന് അഭിഭാഷകന്‍ മുഖേന ജയരാജന്‍ അറിയിക്കുകയായിരുന്നു. കേസിലെ അറസ്റ്റ് സാധ്യത മുന്നില്‍ കണ്ട് പി.ജയരാജന്‍ മുന്‍കൂര്‍ജാമ്യത്തിനായി ഹൈക്കോടതിയെ സമീച്ചിരുന്നു.

എന്നാല്‍ കേസില്‍ പ്രതി അല്ലാത്തതിനാല്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചിരുന്നില്ല. മനോജ് വധക്കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് ജയരാജനുമായി ബന്ധമുണ്ടെന്നും അവരെ സംരക്ഷിച്ചത് ജയരാജനാണെന്നും സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആരോപിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അറസ്റ്റ് മുന്നില്‍ കണ്ട് മുന്‍കൂര്‍ ജാമ്യത്തിനായി പി. ജയരാജന്‍ ശ്രമിച്ചത്.
Next Story

RELATED STORIES

Share it