Flash News

കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജനെതിരെ യുഎപിഎ നിലനില്‍ക്കും

കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജനെതിരെ യുഎപിഎ നിലനില്‍ക്കും
X


കൊച്ചി: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ ചുമത്തിയ യുഎപിഎ നീക്കണമെന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ഹരജി ഹൈക്കോടതി തള്ളി. ജയരാജനെതിരായ യു എ പി എ നിലനില്‍ക്കുമെന്നറിയിച്ച  കോടതി കേസില്‍ യുഎപിഎ ചുമത്തിയ നടപടി വിചാരണക്കോടതിക്കു പരിഗണിക്കാമെന്നും വ്യക്തമാക്കി.
കേസില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനവും ഉന്നയിച്ചു.  സത്യവാങ്മൂലത്തില്‍ ഒട്ടേറെ പൊരുത്തക്കേടുകളുണ്ടെന്നും പ്രതികളെ രക്ഷിക്കാനാണോ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു.
ബോംബ് എറിയുന്നവന്‍ വെറുതെ നടക്കുകയാണ്. യുഎപിഎ ചുമത്തിയതിനെതിരായ സത്യവാങ്മൂലം എങ്ങനെ നിലനില്‍ക്കും-കോടതി ചോദിച്ചു.
ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന മനോജ് 2014 സെപ്റ്റംബര്‍ ഒന്നിനു കൊല്ലപ്പെട്ട കേസിലെ 25ാം പ്രതിയാണ് ജയരാജന്‍
Next Story

RELATED STORIES

Share it