kannur local

കതിരൂരിനെ മാലിന്യമുക്തമാക്കാന്‍ സുസ്ഥിര പദ്ധതി

തലശ്ശേരി: കതിരൂര്‍ ഗ്രാമപ്പഞ്ചായത്തിനെ മാലിന്യ വിമുക്തമാക്കാന്‍ ആവിഷ്‌കരിച്ച സുസ്ഥിര പദ്ധതിക്ക് വിജയത്തിളക്കം. പദ്ധതിയുടെ ഭാഗമായി വിവിധ തലങ്ങളില്‍ ബോധവല്‍കരണ പരിപാടികള്‍ നടപ്പാക്കുന്നുണ്ടെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം ഷീബ അറിയിച്ചു.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി പഞ്ചായത്തിലെ 18 വാര്‍ഡുകളിലും പെട്ടികള്‍ വച്ചിട്ടുണ്ട്. ഇവയില്‍ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ നിശ്ചിത ഇടവേളകളില്‍ ശേഖരിക്കാന്‍ 5വനിതകള്‍ അടങ്ങുന്ന ഒരു ഗ്രൂപ്പിനെ നിയോഗിച്ചിട്ടുണ്ട്.
പ്ലാസ്റ്റിക് ശേഖരിച്ച് കൊണ്ടുപോകുന്നതിനായി ഒരു ഗുഡ്‌സ് വണ്ടിയും നല്‍കി. രാവിലെ 10മുതല്‍ വൈകീട്ട് 5വരെയാണ് ഇവരുടെ പ്രവര്‍ത്തന സമയം. ഓരോരുത്തര്‍ക്കും ദിവസം 300 രൂപ പ്രതിഫലം ലഭിക്കും. പഞ്ചായത്ത് ഓഫിസ് പരിസരം, അഞ്ചാംമൈല്‍, സ്രാമ്പി എന്നീ സ്ഥലങ്ങളില്‍ നിന്നാണ് കൂടുതല്‍ പ്ലാസ്റ്റിക് ശേഖരിക്കുന്നത്. ശേഖരിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ റീസൈക്ലിങ് കേന്ദ്രങ്ങളിലേക്ക് അയക്കും. നാലു വര്‍ഷമായി നടന്നുവരുന്ന പദ്ധതി കൂടുതല്‍ ജനപങ്കാളിത്തത്തോടെ മുന്നോട്ട് കൊണ്ടുപോവുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
Next Story

RELATED STORIES

Share it