കണ്‍സ്യൂമര്‍ ഫെഡില്‍ അഴിമതി തടയാന്‍ വാട്‌സ്ആപ് സംവിധാനം

കൊച്ചി: അഴിമതി ആരോപ ണത്തെ തുടര്‍ന്നും ഡയറക്ടര്‍ ബോര്‍ഡിലെ അംഗങ്ങള്‍ തമ്മിലുണ്ടായ ചേരിപ്പോരിനെ തുടര്‍ന്നും വാര്‍ത്തകളില്‍ നി റഞ്ഞുനിന്ന കണ്‍സ്യൂമര്‍ ഫെഡിനെ അഴിമതിമുക്തമാക്കാന്‍ വാട്‌സ്ആപ് സംവിധാനവുമായി അധികൃതര്‍.
കണ്‍സ്യൂമര്‍ ഫെഡിലെ ക്രമക്കേടുകളും അഴിമതി യും തടയുന്നതിനാണ് വാട്‌സ്ആപ് സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് എംഡി ഡോ. എസ് രത്‌നകുമാരന്‍ അറിയിച്ചു. അഴിമതിയോ ക്രമക്കേ ടോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഈ വിവരം പൊതുജനങ്ങള്‍ക്ക് 8281898302 എന്ന വാട്‌സ്ആപ് നമ്പരിലൂടെ അധികൃതരെ അറിയിക്കാന്‍ കഴിയും. ഇതു കൂടാതെ കണ്‍സ്യൂമര്‍ ഫെഡിനു കീഴില്‍ വരുന്ന 'നന്മ' വിഭാഗത്തിലെ പരാതികള്‍ 82818983 30 എന്ന നമ്പരിലും ത്രിവേണി വിഭാഗത്തിലെ പരാതികള്‍ 8281898306 എന്ന നമ്പരിലും അറിയിക്കാം. പൊതുപരാതികള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ 8281898301 എന്ന നമ്പരില്‍ അറിയിക്കാവുന്നതാണെന്നും എംഡി അറിയിച്ചു.
Next Story

RELATED STORIES

Share it