Pathanamthitta local

കണ്‍സ്യൂമര്‍ ഫെഡിന്റെ ജില്ലയിലെ സഞ്ചരിക്കുന്ന ത്രിവേണി മാര്‍ക്കറ്റുകള്‍ നിശ്ചലമായി

പത്തനംതിട്ട: ജില്ലയില്‍ സംസ്ഥാന സഹകരണ വകുപ്പിന്റെ കണ്‍സ്യൂമര്‍ ഫെഡിന്റെ സഞ്ചരിക്കുന്ന ത്രിവേണി മാര്‍ക്കറ്റുകള്‍ നിശ്ചലമായിട്ട് മാസങ്ങളേറെയായി. പൊതുജനനങ്ങള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ വീട്ടുമുറ്റത്ത് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോടികള്‍ ചെലവഴിച്ച് പദ്ധതി നടപ്പാക്കിയത്.

ഇതില്‍ ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്കായി അനുവദിച്ച അഞ്ച് വാഹനങ്ങളില്‍ റാന്നി, കോന്നി, തിരുവല്ല, അടൂര്‍ മണ്ഡലങ്ങളിലെ സഞ്ചരിക്കുന്ന ത്രിവേണി മാര്‍ക്കറ്റുകള്‍ കട്ടപ്പുറത്തായിട്ട് ഒന്നര വര്‍ഷം പിന്നിട്ടാതായി തൊഴിലാളികള്‍ പറയുന്നു. ആറന്‍മുള മണ്ഡലത്തിലെ വാഹനം മാത്രമാണ് ഇപ്പോള്‍ നിലത്തിലുള്ളത്. 10000 രൂപയില്‍ താഴെ ചിലവു വരുന്ന അറ്റക്കുറ്റപണികള്‍ നടത്തുന്നതിന് ബന്ധപ്പെട്ട വകുപ്പില്‍ നിന്നും അനുമതി ലഭിക്കാതെയായതോടെയാണ് കോടികള്‍ വിലവരുന്ന വാഹനങ്ങള്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ റീജ്യനല്‍ കാര്യാലയങ്ങളിലായി തുരുമ്പെടുത്ത് നശിക്കുന്നത്.
വാഹനങ്ങള്‍ തുരുമ്പെടുക്കുന്നതിനൊപ്പം ഇതില്‍ ജോലി ചെയ്തിരുന്ന ഡ്രൈവര്‍, സെയില്‍സ് വിഭാഗത്തിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് തൊഴിലില്ലാത്ത അവസ്ഥയിലായി. ഇങ്ങനെ കേടായി കിടന്നിരുന്ന വാഹനങ്ങളിലൊന്നില്‍ പൊതുവിതരണത്തിനുള്ള ഉല്‍പ്പന്നങ്ങള്‍ പൂഴ്ത്തി വച്ചിരുന്നത് മാസങ്ങള്‍ക്ക് മുമ്പ് കണ്‍സ്യൂമര്‍ ഫെഡ് എം ഡി ടോമിന്‍ ജെ തച്ചങ്കരിക്ക് ലഭിച്ച അജ്ഞാത സന്ദേശത്തെ തുടര്‍ന്ന് സഹകരണ സംഘം വിജിലന്‍സ് പിടികൂടിയിരുന്നു.
സംഭവത്തില്‍ താല്‍ക്കാലിക തൊഴിലാളികള്‍ക്കെതിരേ നടപടിയെടുത്ത സഹകരണ വകുപ്പ് കോണ്‍ഗ്രസിന്റെ മുതല്‍ നേതാവ് ഇടപ്പെട്ടത്തിനെ തുടര്‍ന്ന് റീജ്യനല്‍ മാനേജരായിരുന്ന സിപിഎം ജില്ലാ നേതാവിന്റെ ഭാര്യയെ ഒഴിവാക്കുകയും ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കണ്‍സ്യൂമര്‍ ഫെഡിനായി വാങ്ങി നല്‍കിയ 144 വാഹനങ്ങളില്‍ 15ല്‍ താഴെ മാത്രമാണ് ഇപ്പോള്‍ നിരത്തിലുള്ളത്.
Next Story

RELATED STORIES

Share it