കണ്‍വെന്‍ഷന്‍ ബഹിഷ്‌കരിക്കുമെന്ന് വിവരാവകാശ പ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യുന്ന വിവരാവകാശ നിയമത്തിന്റെ (ആര്‍ടിഐ) പത്താം വാര്‍ഷിക കണ്‍വന്‍ഷന്‍ ബഹിഷ്‌കരിക്കുമെന്ന് വിവരാവകാശ പ്രവര്‍ത്തകര്‍. പ്രമുഖരായ നിരവധി സാമൂഹിക പ്രവര്‍ത്തകര്‍ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ചടങ്ങിലേക്ക് ക്ഷണം ലഭിച്ച ഏഴു വിവരാവകാശ പ്രവര്‍ത്തകരില്‍ ആറുപേരും ചടങ്ങ് ബഹിഷ്‌കരിക്കും. ക്ഷണിക്കപ്പെടാത്തവര്‍ക്കു വേണ്ടിയാണ് തങ്ങ ള്‍ പരിപാടിയില്‍നിന്നു വിട്ടുനി ല്‍ക്കുന്നതെന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥയും സാമൂഹിക പ്രവര്‍ത്തകയുമായ അരുണാ റോയ് വ്യക്തമാക്കി. നിരവധി വിവരാവകാശ പ്രവര്‍ത്തകരെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല.

ആകെ ഏഴുപേരെ മാത്രമാണ് ക്ഷണിച്ചത്. രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ ഉദ്ഘാടനം ചെയ്തിട്ടുള്ള മുന്‍ വാര്‍ഷിക ചടങ്ങുകളില്‍ ഇരുനൂറോളം വിവരാവകാശ പ്രവര്‍ത്തകര്‍ പങ്കെടുക്കാറുണ്ടായിരുന്നു. എന്നാല്‍, ഇക്കുറി ഏഴുപേരെ മാത്രമാണ് ക്ഷണിച്ചിരിക്കുന്നത്. രാജ്യത്തെ സാമൂഹിക പ്രവ ര്‍ത്തകരുടെ പശ്ചാത്തലങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം അന്യായമായി നിരീക്ഷിക്കുകയാണെന്ന് അരുണാറോയ് പറഞ്ഞു. ഇന്ത്യയില്‍ വിവരാവകാശ നിയമം കൊണ്ടുവരാന്‍ കാരണമായ പൗരാവകാശ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാ വിഭാഗം ആളുകളില്‍നിന്നും അഭിനന്ദിക്കപ്പെട്ടതാണ്. എന്തുകൊണ്ടാണ് ഞങ്ങളുടെ പശ്ചാത്തലങ്ങള്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ പരിശോധിക്കുന്നതെന്ന് അറിയില്ലെന്നും ഇതുപോലൊരു നടപടി മുമ്പ് ഉണ്ടായിരുന്നില്ലെന്നും അരുണാ റോയ് പറഞ്ഞു. കൂടുതല്‍ വിവരാവകാശ പ്രവര്‍ത്തകരെക്കൂടി പരിപാടിയിലേക്കു ക്ഷണിക്കണമെന്ന അഭിപ്രായമാണ് മുഖ്യ വിവരാവകാശ കമ്മിഷണര്‍ക്കുള്ളത്. എന്നാ ല്‍, സര്‍ക്കാര്‍ അതിന് എതിരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it