kannur local

കണ്ണൂര്‍ സ്വദേശിയായ അന്തര്‍സംസ്ഥാന ഗുണ്ടാ സംഘത്തലവന്‍ കോട്ടയത്ത് അറസ്റ്റില്‍

കോട്ടയം: മലബാര്‍ മേഖലയില്‍ കുഴല്‍പണം കൊള്ളയടിക്കാന്‍ ഗുണ്ടാസംഘത്തെ സംഘടിപ്പിക്കാനായി കോട്ടയത്തെത്തിയ അന്തര്‍സംസ്ഥാന ഗുണ്ടാ സംഘത്തലന്‍ കുരുമുളക് സ്‌പ്രേയുമായി പോലിസ് പിടിയിലായി. കണ്ണൂര്‍ കോളകം കരയില്‍ കരിങ്കാപ്പ് ചിറപ്പുഴത്ത് ജോണിന്റെ മകന്‍ ഷിനോയ് (28) ആണ് പിടിയിലായത്.
നാല് മൊബൈല്‍ ഫോണുകളും എട്ടുസിമ്മുകളും ഇയാളുടെ കൈവശമുണ്ടായിരുന്നു. കണ്ണൂ ര്‍ കേന്ദ്രീകരിച്ച് ക്വട്ടേഷനടക്കമുള്ള ഗുണ്ടാപ്രവര്‍ത്തനം നടത്തുകയും കേരളത്തിലേക്കുള്ള കുഴല്‍ പണത്തിന്റെ വരവും പോക്കും നിരീക്ഷിച്ച് കൊള്ളയടിക്കുന്നതിന് മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പിടിച്ചുപറി സംഘത്തിലെ പ്രധാനിയാണ് ഷിനോയ്. നിരവധി പിടിച്ചുപറികേസിലും ബോംബാക്രമണ കേസിലും പ്രതിയാണ് ഇയാള്‍. കേളകം പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ സംഘം ചേര്‍ന്ന് സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞ് ആക്രമണം നടത്തിയ കേസിലും കവര്‍ച്ചാ കേസിലും പൊതുമുതല്‍ നശിപ്പിച്ച കേസിലും കൊലപാതകശ്രമ കേസിലും വിചാരണ നേരിടുന്ന ആളാണ്. 25 ലിറ്റര്‍ വ്യാജമദ്യവുമായി പിടിക്കപ്പെട്ടതിന് കേളകം സ്‌റ്റേഷനിലും 100 ലിറ്റര്‍ വ്യാജമദ്യം കടത്തിയതിന് പോരാവൂര്‍ എക്‌സൈസിലും ഇയാള്‍ക്കെതിരെ കേസുണ്ട്. ഈ കേസില്‍ ഇയാള്‍ പിടികിട്ടാപ്പുള്ളിയാണ്.
പുതിയ സംഘത്തെ സംഘടിപ്പിച്ച് വിവിധ ജില്ലകളില്‍ കുഴല്‍പണം കൊള്ളയടിക്കുന്നതിനും ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനുമായാണ് കോട്ടയത്ത് എത്തിയതെന്ന് പറഞ്ഞു. കോട്ടയത്ത് അടുത്തിടെ നടന്ന പിടിച്ചുപറി കേസിലെ പ്രധാന പ്രതിയുമായി ഇയാള്‍ക്ക് ബന്ധമുള്ളതായും അറിഞ്ഞു. കോട്ടയം ജില്ലാ പോലിസ് മേധാവി സതീഷ് ബിനോയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കഴിഞ്ഞ വിഷുദിനപ്പിറ്റേന്ന് കോട്ടയത്ത് നടന്ന 18 ലക്ഷം രൂപയുടെ കുഴല്‍പണ തട്ടിപ്പ് കേസിന്റെ അന്വേഷണത്തിനായി കോട്ടയം ഡിവൈഎസ്പി ബിജു കെ സ്റ്റീഫന്‍ രൂപകീരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ഈസ്റ്റ് സിഐ നിര്‍മല്‍ ബോസ്, എസ്‌ഐ യു ശ്രീജിത്ത്, അസി. എസ്‌ഐ വി എസ് ഷിബുക്കുട്ടന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ ബിജുമോന്‍ നായര്‍, സജികുമാര്‍ ഐ, അഷറഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it