കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 9 തടവുകാരെ വിട്ടയക്കാന്‍ ശുപാര്‍ശ

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 14 വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കിയ 9 തടവുകാരെ മോചിപ്പിക്കാന്‍ ശുപാര്‍ശ ചെയ്യാന്‍ ജില്ലാ ജയില്‍ ഉപദേശക സമിതി യോഗത്തില്‍ തീരുമാനം. അഗസ്റ്റിന്‍(59) ചാത്തന്നൂര്‍, അനില്‍കുമാര്‍(45) എറണാകുളം, സെന്തില്‍കുമാര്‍(32) കോഴിക്കോട്, ബാബു(54) മട്ടന്നൂര്‍, മുഹമ്മദ് കോയ(74) മലപ്പുറം, വേണുഗോപാലന്‍(61) പാലക്കാട് ടൗണ്‍ സൗത്ത്, മൂസ(54) മലപ്പുറം, കറുപ്പയ്യന്‍(74) മധുര, ഗോപാലകൃഷ്ണന്‍(67) ബത്തേരി എന്നിവരെ വിട്ടയക്കാനാണ് ശുപാര്‍ശ ചെയ്തത്. ശിക്ഷാ കാലാവധിയിലെ പെരുമാറ്റം, പരോള്‍കാലത്ത് പുറത്തു കേസുകളുണ്ടോ തുടങ്ങിയവ പരിഗണിച്ചാണ് മോചനത്തിനു വേണ്ടി ശുപാര്‍ശ ചെയ്തത്. ഇതിനുപുറമെ 13 പേര്‍ക്ക് പരോള്‍ നല്‍കാനും തീരുമാനമായി.



Next Story

RELATED STORIES

Share it