കണ്ണൂര്‍ സിപിഎമ്മിന് തലവേദനയായി അമ്പാടിമുക്ക് സഖാക്കള്‍

കണ്ണൂര്‍: ഗണപതിയെ ചുവപ്പിച്ചും ഗണേശോല്‍സവം നടത്തിയും പ്രതിരോധത്തിലായ സിപിഎം കണ്ണൂര്‍ നേതൃത്വത്തിനു വീണ്ടും തലവേദന സൃഷ്ടിച്ച് അമ്പാടിമുക്ക് സഖാക്കള്‍. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന്റെ പ്രചാരണ ബോര്‍ഡില്‍ പാര്‍ട്ടി നേതാക്കളെ ഹിന്ദുപുരാണം വഴി ചിത്രീകരിച്ചാണ് പുതിയ വിവാദത്തിനു തിരികൊളുത്തിയത്.
സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിനു വിളിപ്പാടകലെയുള്ള തളാപ്പ് അമ്പാടിമുക്കില്‍ സ്ഥാപിച്ച ബോര്‍ഡില്‍, കുരുക്ഷേത്ര യുദ്ധത്തിനായി പുറപ്പെട്ട അര്‍ജുനനായി പിണറായി വിജയനെയും അശ്വസേനയുടെ തേര് തെളിക്കുന്ന ശ്രീകൃഷ്ണനായി ജില്ലാ സെക്രട്ടറി പി ജയരാജനെയുമാണ് ചിത്രീകരിച്ചിട്ടുള്ളത്. നേരത്തേ ബിജെപി വിട്ട് സിപിഎമ്മിലെത്തിയവരാണ് ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിച്ചതിനു പിന്നില്‍. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന ഇത്തരം പ്രവൃത്തികള്‍ തുടരുന്നത് ജില്ലാ നേതൃത്വത്തില്‍ ചിലരുടെ മൗനാനുവാദമുണ്ടെങ്കിലും കൂടുതല്‍ പേര്‍ക്ക് അമര്‍ഷമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഇത്തരക്കാരെ അകറ്റിനിര്‍ത്തുന്നത് ദോഷം ചെയ്യുമെന്നു മനസ്സിലാക്കിയാണ് പലരും മൗനം പാലിക്കുന്നത്.
ഫഌക്‌സ് സ്ഥാപിച്ച നടപടി ന്യായീകരിച്ച് അമ്പാടിമുക്ക് സഖാക്കള്‍ എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റിടുകയും ചെയ്തിട്ടുണ്ട്. പുരാണകൃതികളിലെ കഥാപാത്രങ്ങളുടെ ശരീരഭാവനയ്ക്കും സ്വഭാവത്തിനും അനുസരിച്ച് ഓരോ കഥാപാത്രത്തിനും രൂപവും ഭാവവും നല്‍കിയത് അതത് കാലത്തെ കലാകാരന്‍മാരാണെന്നാണ് പോസ്റ്റിലൂടെ ന്യായീകരിക്കുന്നത്.
Next Story

RELATED STORIES

Share it