kannur local

കണ്ണൂര്‍ സര്‍വകലാശാല സാങ്കേതിക വിദ്യാ കൈമാറ്റത്തിന് കരാര്‍ ഒപ്പിട്ടു

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ ഇന്റര്‍യൂനിവേര്‍സിറ്റി സെന്റര്‍ ഫോര്‍ ബയോസയന്‍സും ബറോഡ ആസ്ഥാനമായ എസ്ആര്‍എച്ച് ന്യുട്രിഷന്‍സ് കമ്പനിയും സാങ്കേതിക വിദ്യാ കൈമാറ്റത്തിന് കരാര്‍ ഒപ്പിട്ടു. ഇന്റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ബയോസയന്‍സ് വികസിപ്പിച്ച സാങ്കേതിക വിദ്യയിലൂടെ വന്‍കുടല്‍ വീക്കവും അതു മൂലമുണ്ടാകുന്ന അതിസാരവും തടയുന്നതിനുള്ള ഔഷധം വികസിപ്പിക്കുന്നതിനും ഉല്‍പാദിപ്പിക്കുന്നതിനുമുള്ള കരാറാണ് ഒപ്പിട്ടത്.
സര്‍വകലാശാലക്ക് വേണ്ടി രജിസ്റ്റാര്‍ ഡോബാലചന്ദ്രന്‍ കീഴോത്തും എസ്ആര്‍എച്ച് ന്യൂട്രിഷന്‍സ് വേണ്ടി ഡോ. ടി ജി ചന്ദ്രമോഹനനും കരാറില്‍ ഒപ്പിട്ടു. വൈസ് ചാന്‍സിലര്‍ ഡോ. എം കെ അബ്ദുല്‍ ഖാദര്‍, പ്രോ വൈസ്ചാന്‍സലര്‍ ടി അശോകന്‍, പരീക്ഷ കണ്‍ട്രോളര്‍ ഡോ. എസ് പ്രദീപ് കുമാര്‍, ഫിനാന്‍സ് ഓഫിസര്‍ ഷാജി ജോസ്, ഫ്‌ളോറിഡ സര്‍വകലാശാലയിലെ ഡോ. എസ് വിദ്യാസാഗര്‍, ഹരീഷ് മോഹന്‍, ഇന്റര്‍ യൂനിവേര്‍സിറ്റി സെന്റര്‍ ഫോര്‍ ബയൊസയന്‍സ് ഡയറക്ടര്‍ ഡോ. എം ഹരിദാസ്, തലശ്ശേരി കാംപസ് ഡയറക്ടര്‍ ഡോ. എ സാബു പങ്കെടുത്തു.
Next Story

RELATED STORIES

Share it