kannur local

കണ്ണൂര്‍ സര്‍വകലാശാലയിലേക്ക് സെറ്റോ മാര്‍ച്ച്

കണ്ണൂര്‍: സര്‍വകലാശാല രാഷ്ട്രീയവല്‍ക്കരണം അവസാനിപ്പിക്കുക, വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച വകുപ്പ് മേധാവിക്കെതിരേ നടപടിയെടുക്കുക, പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തി.
ഭരണമാറ്റത്തെ തുടര്‍ന്ന് സര്‍വകലാശാലയില്‍ നേതൃത്വം ഏറ്റെടുത്ത സിന്‍ഡിക്കേറ്റും അധികാരികളും രാഷ്ട്രീയ എതിരാളികളെ തിരഞ്ഞുപിടിച്ച് പകപോക്കല്‍ നടപടികളും അച്ചടക്ക നടപടികളും കൈക്കൊള്ളുന്നത് നിത്യസംഭവമാക്കിയതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്. ഇതിനെതിരേ 2018 ആഗസ്ത് എട്ട് മുതല്‍ സര്‍വകലാശാല മുഖ്യകവാടത്തില്‍ സര്‍വകലാശാല ജീവനക്കാര്‍ നടത്തിവരുന്ന റിലേ നിരാഹാരസമരം കണ്ടില്ലെന്ന് നടിക്കുകയും ചര്‍ച്ചയ്ക്ക് പോലും തയ്യാറാകാതിരിക്കുകയും സ്ത്രീ പീഡനം നടത്തിയ വകുപ്പ് മേധാവിയെ സംരക്ഷിക്കുകയും ചെയ്യുന്ന സര്‍വകലാശാല അധികൃതര്‍ എത്രയും പെട്ടെന്ന് വിഷയത്തില്‍ ഇടപെട്ട് സമരം അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
മാര്‍ച്ച് വി ടി ബല്‍റാം എംഎല്‍എ ഉദ്ഘാടനം ചെയ്തു. സെറ്റോ ജില്ലാ ചെയര്‍മാന്‍ കെ മധു അധ്യക്ഷത വഹിച്ചു. കെ സി രാജന്‍, കെ രമേശന്‍, കെ കെ രാജേഷ് ഖന്ന, ജയന്‍ ചാലില്‍, പി കൃഷ്ണന്‍, എം എ മോഹനന്‍, കെ ഉണ്ണിക്കൃഷ്ണന്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it