kannur local

കണ്ണൂര്‍ വിമാനത്താവളം; കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് തൊട്ടടുത്ത് ഭൂമി ലഭ്യമാക്കണം: കര്‍മസമിതി

മട്ടന്നൂര്‍: വിമാനത്തവളത്തിന്റെ റണ്‍വേ നീട്ടുന്നതിന്റെ ഭാഗമായി ലൈറ്റ് അപ്രോച്ചിന് 26 വീടുകള്‍ ഉള്‍പ്പെടുന്ന 7.14 ഏക്കര്‍ സ്ഥലം മാത്രമാണ് ഏറ്റെടുക്കുന്നതെന്നും ഇവര്‍ക്കനുയോജ്യമായ പുനരധിവാസ പാക്കേജ് നടപ്പാക്കുമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും കണ്ണൂര്‍ വിമാനത്താവള കുടിയിറക്ക് വിരുദ്ധ കര്‍മസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
168 വീടുകള്‍ കുടിയൊഴിപ്പിക്കുന്ന രീതിയില്‍ സ്ഥലമെടുപ്പ് മട്ടന്നൂര്‍ ടൗണിലേക്ക് നീട്ടുന്നതിനെതിരേയാണ് കല്ലേരിക്കരയില്‍ കര്‍മസമിതി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചത്. കര്‍മസമിതിയുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായി കുടിയൊഴിപ്പിക്കുന്ന വീടുകളുടെ എണ്ണം ചുരുങ്ങിയിട്ടുണ്ട്.
കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് തൊട്ടടുത്തു തന്നെ പുനരധിവാസ ഭൂമി ലഭ്യമാക്കണമെന്നും അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മുമ്പ് പ്രഖ്യാപിച്ച പാക്കേജില്‍പ്പെടുന്ന മുഴുവന്‍ കാര്യങ്ങളും പാലിക്കപ്പെടുന്നതുവരെ കര്‍മസമിതിയുടെ പ്രവര്‍ത്തനം തുടരുമെന്നും ഭാരവാഹികള്‍ പറഞ്ഞു.എം സി കുഞ്ഞമ്മദ്, എ കെ രാജേഷ്, ടി ദിനേശന്‍, റസാഖ് മണക്കായി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it