kannur local

കണ്ണൂര്‍ വാഴ്‌സിറ്റി രജിസ്ട്രാര്‍ക്കെതിരേ സിന്‍ഡിക്കേറ്റ്

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല രജിസ്ട്രാര്‍ക്കെതിരേ വീണ്ടും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ സിന്‍ഡിക്കറ്റ് യോഗത്തില്‍ തീരുമാനം. സര്‍വകലാശാല നയങ്ങള്‍ക്കെതിരേ പ്രവര്‍ത്തിച്ചെന്ന പേരില്‍ വിശദമായ കുറ്റപത്രം സമര്‍പ്പിക്കുന്നതിനാണു ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചത്.
നേരത്തെയും ഇദ്ദേഹത്തിനെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇടതുപക്ഷ അനുകൂല സിന്‍ഡിക്കേറ്റ് അധികാരത്തിലേറിയ ശേഷം രജിസ്ട്രാര്‍ക്കും മുന്‍ പ്രൊവൈസ് ചാന്‍സിലര്‍ക്കുമെതിരേ നടപടി ശക്തമാക്കിയിരുന്നു. ഇതിനിടെ, മറ്റു സര്‍വകലാശാലകളുടെ ബിരുദങ്ങള്‍ക്ക് കണ്ണൂര്‍ സര്‍വകലാശാലയുടെ തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള നടപടി ലഘൂകിരിക്കാനും യോഗത്തില്‍ തീരുമാനമായി. ഇതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഉപസമിതിയെ നിയോഗിച്ചു. വിദ്യാര്‍ഥികളില്‍ നിന്നുള്ള ഫീസ് 10 ശതമാനം വര്‍ധിപ്പിച്ചത് അഞ്ചു ശതമാനമാക്കി കുറയ്ക്കാനും തീരുമാനിച്ചു. ഐടി പഠനവകുപ്പിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരുടെ പ്രതിമാസ വേതനം 18000 രൂപയായി വര്‍ധിപ്പിക്കും. നിലവില്‍ 15200 രൂപയാണ് വേതനം.
സര്‍വകലാശാല തലത്തില്‍ കോളജുകളില്‍ യുജിസി മാനദണ്ഡങ്ങള്‍ പ്രകാരം റാഗിങ് വിരുദ്ധ കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു. തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളജ് കേന്ദ്രീകരിച്ച് ഇന്റര്‍ സര്‍വകലാശാല സെന്റര്‍ ഫോര്‍ കണ്‍വര്‍ജന്റ് സ്്റ്റഡീസ് ടൂ ഹ്യൂമണ്‍ സയന്‍സ് ആരംഭിക്കാന്‍ തീരുമാനിച്ചു. സാമൂഹിക ശാസ്ര്ത്രം, മാനവിക വിഷയങ്ങള്‍ എന്നിവയിലെ ഗവേഷണത്തിനു വിവിധ മേഖലകള്‍ തമ്മിലുള്ള അന്തര്‍ ബന്ധം പ്രോല്‍സാഹിപ്പാക്കാന്‍ ഇതുവഴി കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. മാനന്തവാടിയിലെ റൂറല്‍ ആന്റ് ട്രൈബല്‍ സ്റ്റഡീസ് പഠ—ന വകുപ്പ് ഇനി ഈ പേരില്‍ തന്നെ അറിയപ്പെടും. നേരത്തേ സോഷ്യോളജി പഠന വകുപ്പെന്ന് പേര് മാറ്റിയിരുന്നു. സര്‍വകലാശാല വി സി ഗോപിനാഥ് രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it