kannur local

കണ്ണൂര്‍ മണ്ഡലത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ബസ്‌

കണ്ണൂര്‍: കണ്ണൂര്‍ നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പരിപാടിയുടെ ഭാഗമായി എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ സമ്പൂര്‍ണ എ പ്ലസ് നേടിയവരെയും എല്‍എസ്എസ്, യുഎസ്എസ് മല്‍സര പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ചവരെയും അനുമോദിക്കാന്‍ മുനിസിപ്പല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ചേര്‍ന്ന സംഗമം മികവിന്റെ ഉല്‍സവമായി മാറി.
എ പ്ലസ് നേടിയ അഞ്ഞൂറോളം പേരും മല്‍സര പരീക്ഷകളില്‍ വിജയം നേടിയ ഇരുന്നൂറോളം വിദ്യാര്‍ഥികളും ഉള്‍പ്പെടെ ആയിരത്തോളം പേര്‍ പങ്കെടുത്ത ചടങ്ങ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മേയര്‍ ഇ പി ലത അധ്യക്ഷത വഹിച്ചു. ഗവ. ടിടിഐ മെന്‍, കണ്ണൂര്‍, നീര്‍ച്ചാല്‍ ഗവ. യുപി, താവക്കര യുപി, തളാപ്പ് മിക്‌സഡ് യുപി, മുഴത്തടം യുപി, ചേലോറ ഗവ. എച്ച്എസ്എസ്, കണ്ണൂര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി, പയ്യാമ്പലം എന്നീ സ്‌കൂളുകള്‍ക്ക് ഇതിനകം ബസ്സുകള്‍ അനുവദിച്ചു.
അടുത്ത മൂന്ന് വര്‍ഷത്തിനിടയില്‍ ബാക്കി സ്‌കൂളുകളിലും പദ്ധതി നടപ്പാക്കും. മുണ്ടേരി ഹൈസ്‌കൂള്‍, തോട്ടട ഹൈസ്‌കൂള്‍, തോട്ടട വിഎച്ച്എസ്ഇ, ചേലോറ ഹയര്‍ സെക്കന്‍ഡറി, മുനിസിപ്പല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കണ്ണൂര്‍ പോളിടെക്‌നിക് എന്നിവിടങ്ങളില്‍ അനുവദിച്ച 12 കോടിയുടെ നിര്‍മാണ പദ്ധതികള്‍ പുരോഗമിക്കുകയാണ്.
ഇതില്‍ 9 കോടി കിഫ്ബി വഴിയും 3 കോടി എംഎല്‍എ ഫണ്ടില്‍ നിന്നുമാണ് വിനിയോഗിക്കുന്നത്. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി എന്നിവര്‍ വിശിഷ്ടാതിഥികളായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുടുവന്‍ പത്മനാഭന്‍, മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് എ പങ്കജാക്ഷന്‍, പി പി ദിവാകരന്‍, സി വി സുരേന്ദ്രന്‍, കൗണ്‍സിലര്‍മാരായ സി സീനത്ത്, ഇ ബീന, കെ കമലാക്ഷി, എഇഒമാരായ കെ ഉഷ, കെ സുരേന്ദ്രന്‍, ബിപിഒമാരായ എം പി ശശികുമാര്‍, കെ പ്രകാശന്‍, മണ്ഡലം വിദ്യാഭ്യാസ സമിതി കണ്‍വീനര്‍ എ ടി സുധീന്ദ്രന്‍, മന്ത്രിയുടെ മണ്ഡലം പ്രതിനിധി യു ബാബു ഗോപിനാഥ് സംസാരിച്ചു. പി പി ബാബു റിപോര്‍ട്ട് അവതരിപ്പിച്ചു. മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് മന്ത്രി അനുമോദന പത്രം നല്‍കി.
Next Story

RELATED STORIES

Share it