kannur local

കണ്ണൂര്‍-ബൈന്തൂര്‍ പാസഞ്ചര്‍ സര്‍വീസ് വെട്ടിച്ചുരുക്കാന്‍ തീരുമാനം



കണ്ണൂര്‍: കണ്ണൂര്‍-ബൈന്തൂര്‍ പാസഞ്ചര്‍ ഒരുമാസത്തേക്ക് മൂകാംബികയിലേക്ക് പോവാതെ മംഗളൂരുവില്‍ സര്‍വീസ് അവസാനിപ്പിക്കാന്‍ നീക്കം. മംഗളൂരു-പടീല്‍-ജോക്കട്ട റൂട്ടില്‍ ട്രാക്ക് അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാലാണ് ട്രെയിന്‍ സര്‍വീസ് ഭാഗികമായി റദ്ദാക്കുന്നത്. എന്നാല്‍ മറ്റു എക്‌സ്പ്രസ് ട്രെയിനുകളൊക്കെ ഈ റൂട്ടിലോടുന്നുണ്ട്. അവധിക്കാലത്ത് മൂകാംബിക ദര്‍ശനത്തിന് പോവുന്ന ആയിരങ്ങളെയാണ് റെയില്‍വേയുടെ തീരുമാനം ബുദ്ധിമുട്ടിലാക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ കണ്ണൂരിലെത്തി രാവിലെ 4.15ന് കണ്ണൂരില്‍നിന്നുള്ള ട്രെയിനിലാണ് മൂകാംബികയിലേക്ക് പോകാറുള്ളത്. 06606 നമ്പര്‍ ട്രെയിന്‍ കാസര്‍കോട്ട് 6.30ന് എത്തിയ ശേഷം 056665 നമ്പറായി ബൈന്തൂര്‍ പാസഞ്ചറായി യാത്ര തുടരുകയാണു പതിവ്. ഈ ട്രെയിന്‍ 11.50നാണ് മൂകാംബികയ്ക്കടുത്ത ബൈന്തൂര്‍ സ്റ്റേഷനില്‍ എത്തുക.ഉച്ചയ്ക്ക് 1.05ന് തിരികെ മടങ്ങുന്ന ട്രെയിന്‍ വൈകീട്ട് 6.55ന് കാസര്‍കോട്ടും രാത്രി 8.55ന് കണ്ണൂരിലും എത്തിച്ചേരും. ഒരു മാസക്കാലം വ്യാഴാഴ്ച മാത്രമാണ് ട്രെയിന്‍ ബൈന്തൂര്‍ വരെ സര്‍വീസ് നടത്തുക. മറ്റു ദിവസങ്ങളില്‍ യാത്രാദുരിതം പരിഹരിക്കാന്‍ ബദല്‍ സംവിധാനം റെയില്‍വേ ഒരുക്കിയിട്ടില്ല.
Next Story

RELATED STORIES

Share it