Flash News

കണ്ണൂര്‍ ബസ് അപകടം:ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തു

കണ്ണൂര്‍ ബസ് അപകടം:ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തു
X


കണ്ണൂര്‍: കണ്ണൂര്‍ പിലാത്തറ മണ്ടൂര്‍ പള്ളിക്ക് സമീപം സ്വകാര്യബസ്സുകള്‍ കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തു.  അപകടമുണ്ടാക്കിയ വിഘ്‌നേശ്വര എന്ന ബസിലെ ഡ്രൈവര്‍ ചെങ്ങല്‍ സ്വദേശി രുതീഷിനെതിരെയാണ് പോലീസ് കേസെടുത്തത്.ഇയാളുടെ ലൈസന്‍സ് റദ്ദാക്കാനും നിര്‍ദ്ദേശമുണ്ട്. ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അപകടം ഉണ്ടായത്. പഴയങ്ങാടി ഭാഗത്തേക്ക് പോയ അന്‍വിദ എന്ന ബസ് നിര്‍ത്തിയിട്ട് ടയര്‍ മാറ്റുന്നതിനിടെ പുറകിലൂടെ വന്ന വിഘ്‌നേശ്വര എന്ന ബസ് ഇടിക്കുകയായിരുന്നു. ബസ് മാറിക്കയറാനായി പുറത്തിറങ്ങി നിന്നവരെയാണ് ഇടിച്ചത്.
അപകടത്തില്‍ മരിച്ച അഞ്ചുപേരുടേയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Next Story

RELATED STORIES

Share it