kannur local

കണ്ണൂര്‍- ബംഗളൂരു ജനശതാബ്ദി എക്‌സ്പ്രസ് പരിഗണനയില്‍

കണ്ണൂര്‍: ബംഗളൂരുവില്‍നിന്ന് മലബാറിലേക്കുള്ള ട്രെയിന്‍ യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത. ഷൊര്‍ണൂര്‍, പാലക്കാട് വഴി ബംഗളൂരുവിലേക്ക് ജനശതാബ്ദി ട്രെയിന്‍ പരിഗണനയില്‍. റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ നരേഷ് ലാല്‍വാനി അറിയിച്ചതാണ് ഇക്കാര്യം. കണ്ണൂരില്‍ നിന്നോ കോഴിക്കോട്ടു നിന്നോ ആരംഭിക്കത്തക്ക വിധം പുതിയ ജനശതാബ്ദി ട്രെയിനിനായുള്ള നിര്‍ദേശം റെയില്‍വേ മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വൈകാതെ തീരുമാനമുണ്ടാവും.
കണ്ണൂരില്‍നിന്ന് ദിവസേന രണ്ട് ട്രെയിനുകളാണ് ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്നത്. മംഗളൂരു വഴിയും, പാലക്കാട് വഴിയും. കണ്ണൂര്‍-യശ്വന്തപുരം എക്‌സ്പ്രസില്‍ ഡീ-റിസര്‍വ്ഡ് കോച്ചുകളുടെ എണ്ണം പരിമിതമാണ്.
കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പി കെ ശ്രീമതി എംപി റെയില്‍വേ അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് കണ്ണൂര്‍-ബംഗളൂരു റൂട്ടില്‍ ജനശതാബ്ദി എക്‌സ്പ്രസ് പരിഗണിക്കുമെന്ന് ഡിആര്‍എം വ്യക്തമാക്കിയത്. മലബാറിലോടുന്ന പകല്‍വണ്ടികളിലെ തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ ഡി-റിസര്‍വ്ഡ് കോച്ചുകള്‍ പരിഗണിക്കുമെന്ന പ്രഖ്യാപനം ഇതുവരെ നടപ്പായിട്ടില്ല. നേരത്തെ പാലക്കാട് ഡിവിഷനല്‍ റെയില്‍വേ യൂസേഴ്‌സ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി ഇത് തത്വത്തില്‍ അംഗീകരിച്ചിരുന്നു. നിലവില്‍ 21 കോച്ചുകളുമായി സര്‍വീസ് നടത്തുന്ന യശ്വന്തപുരം എക്‌സ്പ്രസില്‍ പുതിയ കോച്ചുകള്‍ അനുവദിക്കില്ലെന്നാണ് റെയില്‍വേയുടെ നിലപാട്.
ഇത്തരമൊരു സാഹചര്യത്തിലാണ് പുതിയ ജനശതാബ്ദി ട്രെയിനിനായുള്ള നിര്‍ദേശം പരിഗണയില്‍ വന്നത്.
Next Story

RELATED STORIES

Share it