kannur local

കണ്ണൂര്‍ നഗരത്തില്‍ ട്രാഫിക് പരിഷ്‌കാരം നടപ്പാക്കിത്തുടങ്ങി



കണ്ണൂര്‍: ഗതാഗതക്കുരുക്കിനാല്‍ വീര്‍പ്പുമുട്ടിയ കണ്ണൂര്‍ നഗരത്തില്‍ പുത്തന്‍ ട്രാഫിക് പരിഷ്‌കരണവുമായി പോലിസ്. ഗതാഗതക്കുരുക്ക് രൂക്ഷമായ ഓഫിസ്, സ്‌കൂള്‍ സമയങ്ങളായ രാവിലെ 8.30 മുതല്‍ 10 വരെയും വൈകീട്ട് 3.30 മുതല്‍ 5.30 വരെയുമാണ് പരിഷ്‌കരണം. ഈ സമയങ്ങളില്‍ ലോറികള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. തലശ്ശേരി ഭാഗത്തുനിന്ന് ഈ സമയങ്ങളില്‍ വരുന്ന മുഴുവന്‍ ലോറികളും നടാല്‍ ഗേറ്റ് കടന്ന് തോട്ടട ജെടിഎസിനു സമീപത്തെ റോഡിലൂടെ കണ്ണൂര്‍ സിറ്റിയിലേക്ക് പ്രവേശിച്ച് പ്രഭാത് ജങ്ഷന്‍-അലവില്‍ വഴി വളപട്ടണം ദേശീയപാതയില്‍ പ്രവേശിക്കണം. തളിപ്പറമ്പ് ഭാഗത്തുനിന്ന് തലശ്ശേരി ഭാഗത്തേക്ക് വരുന്ന എല്ലാ ചെറുവാഹനങ്ങളും കൊറ്റാളി, പൊടിക്കുണ്ട് വഴി കക്കാട്-മുണ്ടയാട്-എളയാവൂര്‍ റോഡിലൂടെ കാപ്പാട് റോഡിലേക്ക് പ്രവേശിക്കണം. പകല്‍ സമയങ്ങളില്‍ ഗ്യാസ് ടാങ്കര്‍ ഉള്‍പ്പെടെയുള്ള പാചക വാതകങ്ങളുമായി വരുന്ന വാഹനങ്ങളുടെ സഞ്ചാരം നിരോധിച്ചു. ഇത്തരം വാഹനങ്ങളെ പാപ്പിനിശ്ശേരിയിലും ചാല ബൈപാസിലും പോലിസ് തടയും. ഇതിനാവശ്യമായ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ 23 മുതലാണ് നടപ്പാക്കുക. പരിഷ്‌കരണം വിജയമാണെന്നു തെളിഞ്ഞാല്‍ സ്ഥിരം സംവിധാനമാക്കി മാറ്റുമെന്ന് ടൗണ്‍ സിഐ രത്‌നകുമാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it