Flash News

കണ്ണൂര്‍ ഡിസിസിയില്‍ പൊട്ടിത്തെറി; സുധാകരന് ബിജെപി ബന്ധം, അഴിമതി നടത്തി; പ്രതിഷേധിച്ച് ജനറല്‍ സെക്രട്ടറി രാജി വച്ചു

കണ്ണൂര്‍ ഡിസിസിയില്‍ പൊട്ടിത്തെറി; സുധാകരന് ബിജെപി ബന്ധം, അഴിമതി നടത്തി; പ്രതിഷേധിച്ച് ജനറല്‍ സെക്രട്ടറി രാജി വച്ചു
X
കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെതിരെ കടുത്ത ആരോപണങ്ങളുമായി കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി രംഗത്ത്. പ്രദീപ് വട്ടിപ്രമാണ് സുധാകരന്‍ ബിജെപിയില്‍ ചേരാനായി ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നും ഡിസിസി ഓഫീസ് നിര്‍മ്മാണത്തില്‍ ലക്ഷങ്ങളുടെ അഴിമതി നടത്തിയെന്നുമുള്ള ആരോപണം ഉന്നയിച്ചത്.ബിജെപിയുമായി സുധാകരന്‍ വിലപേശല്‍ നടത്തിയിട്ടുണ്ട്. വിലപേശല്‍ നടത്തിയ കെ.സുധാകരന്‍ രാജ്യസഭ അംഗത്വവും സഹമന്ത്രി സ്ഥാനവും ചോദിച്ചുവെന്നും ഈ വിലപേശല്‍ വിജയിക്കാത്തതിനാലാണ് ഇപ്പോഴും കെ.സുധാകരന്‍ കോണ്‍ഗ്രസില്‍ തുടരുന്നതെന്നും പ്രദീപ് പറഞ്ഞു.



ഇതില്‍ ചിലതെല്ലാം പാര്‍ട്ടി നേതൃത്വത്തിനും അറിയാം.കെപിസിസി അധ്യക്ഷ സ്ഥാനം നല്‍കിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് സുധാകരന്‍ സൂചന നല്‍കി കഴിഞ്ഞിട്ടുണ്ട്. പാര്‍ട്ടിക്കുള്ളില്‍ തനിക്ക് ഊരുവിലക്കാണ്.അതിനാല്‍ സുധാകരന്റെ നടപടിയില്‍ പ്രതിഷേധിച്ച് രാജിയ്ക്കുന്നതായും പ്രതിപ് പറഞ്ഞു. മുന്‍പ് സുധാകരന്റെ ബിജെപി ബന്ധം സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും വ്യക്തമാക്കിയിരുന്നു
Next Story

RELATED STORIES

Share it