കണ്ണൂര്‍ ഡിവൈഎസ്പിക്ക് വയര്‍ലസ് സെറ്റില്‍ അസഭ്യവര്‍ഷം
BY sruthi srt12 March 2018 5:38 AM GMT
X
sruthi srt12 March 2018 5:38 AM GMT
കണ്ണൂര്‍: ശുഹൈബ് വധക്കേസ് അന്വേഷണസംഘത്തില്‍ ഉള്‍പ്പെട്ട ഡിവൈഎസ്പിക്ക് പോലിസിന്റെ ഔദ്യോഗിക വയര്‍ലസ് സെറ്റിലൂടെ അസഭ്യവര്‍ഷം. സിപിഎം അനുകൂലിയായി അറിയപ്പെടുന്ന ഉദ്യോഗസ്ഥനു നേരെയാണ് തെറിവിളി ഉണ്ടായത്. എന്നാല്‍, ഉറവിടം കണ്ടെത്താനായിട്ടില്ല. ഏതു പോലിസ് സ്റ്റേഷനില്‍ നിന്നാണ് വിളിയെത്തിയതെന്ന് കണ്ടെത്താന്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി. ദിവസേന രാവിലെ 7.30നും 8.30നും ഇടയില്‍ ജില്ലാ പോലിസ് ചീഫ് ജില്ലയിലെ മുഴുവന്‍ സ്റ്റേഷനുകളിലേക്കും വയര്‍ലസ് ഫോണില്‍ വിളിച്ച് വിവരങ്ങള്‍ തിരക്കാറുണ്ട്. എസ്പിക്ക് അസൗകര്യമുള്ള ദിവസം എഎസ്പിയോ ഡിവൈഎസ്പിയോ വിളിക്കും. ഈ സമയം മറ്റു പോലിസ് സ്റ്റേഷനുകളിലെ വയര്‍ലസ് സെറ്റു—കളില്‍ സംഭാഷണം കേള്‍ക്കാം.
ഇന്നലെ രാവിലെ എസ്പി സ്ഥലത്ത് ഇല്ലാത്തതിനാല്‍ ഡിവൈഎസ്പി സ്റ്റേഷനുകളിലേക്ക് വിളിച്ചുകൊണ്ടിരിക്കെയാണ് ആരോ ഇടയില്‍ കയറി അസഭ്യം പറഞ്ഞത്. ശുഹൈബ് വധക്കേസിലെ പ്രധാന പ്രതികളെ അറസ്റ്റ് ചെയ്ത മാലൂര്‍ സ്റ്റേഷനില്‍ നിന്ന് വിവരങ്ങളെടുത്ത് കോള്‍ അവസാനിപ്പിച്ച ഉടനെയായിരുന്നു അസഭ്യവര്‍ഷം.
ഇന്നലെ രാവിലെ എസ്പി സ്ഥലത്ത് ഇല്ലാത്തതിനാല്‍ ഡിവൈഎസ്പി സ്റ്റേഷനുകളിലേക്ക് വിളിച്ചുകൊണ്ടിരിക്കെയാണ് ആരോ ഇടയില്‍ കയറി അസഭ്യം പറഞ്ഞത്. ശുഹൈബ് വധക്കേസിലെ പ്രധാന പ്രതികളെ അറസ്റ്റ് ചെയ്ത മാലൂര്‍ സ്റ്റേഷനില്‍ നിന്ന് വിവരങ്ങളെടുത്ത് കോള്‍ അവസാനിപ്പിച്ച ഉടനെയായിരുന്നു അസഭ്യവര്‍ഷം.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT