kannur local

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്: എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികളായി

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്കുള്ള എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 24 ഡിവിഷനുകളില്‍ 3 എണ്ണത്തില്‍ സി.പി.ഐ. സ്ഥാനാര്‍ഥികള്‍ മല്‍സരിക്കും. കോണ്‍ഗ്രസ്(എസ്), സി.എം.പി, എന്‍.സി.പി എന്നിവര്‍ക്ക് ഒരോ സീറ്റുകള്‍ വീതം നല്‍കിയപ്പോള്‍ ഐ.എന്‍.എല്ലിനു സീറ്റുകളൊന്നും നല്‍കിയില്ല.അഴീക്കോട്് ഡിവിഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിക്കാണ് പിന്തുണ. ചെറുകുന്ന്്, കൊളവല്ലൂര്‍ ഡിവിഷനുകളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും. സി.പി.എം. സ്ഥാനാര്‍ഥികള്‍: പി ജാനകി(കരിവെള്ളൂര്‍), അഡ്വ. മോളിക്കുട്ടി ബിനോയ്(ആലക്കോട്), ഫിലോമിന മഠത്തിനകം(തില്ലങ്കേരി), ടി ആര്‍ സുശീല(പന്ന്യന്നൂര്‍), ടി ടി റംല(കതിരൂര്‍), പി വിനീത(പിണറായി) ഗൗരി പി(വേങ്ങാട്), കെ ശോഭ(ചെമ്പിലോട്), ആര്‍ അജിത(കുഞ്ഞിമംഗലം), പി പി ദിവ്യ(കടന്നപ്പള്ളി), ഇ ഗംഗാധരന്‍(കൊളച്ചേരി), കാരായി രാജന്‍(പാട്യം), കെ നാണു(മയ്യില്‍), പി  പി  ഷാജിര്‍(കല്ല്യാശ്ശേരി), കെ വി സുമേഷ്(പരിയാരം). സി.പി. ഐ സ്ഥാനാര്‍ഥികള്‍: പി കെ സജി(പയ്യാവൂര്‍),  കെ മഹിജ(കൂടാളി), വി കെ സുരേഷ്ബാബു(കോളയാട്), മറ്റ് സ്ഥാനാര്‍ഥികള്‍: നടുവില്‍    ബെന്നി കൊട്ടാരം (കോണ്‍ഗ്രസ്-എസ്.), ഉളിക്കല്‍ കെ എന്‍ ചന്ദ്രന്‍(സി.എം.പി), പേരാവൂര്‍ അജയന്‍ പായം(എന്‍.സി.പി), അഴീക്കോട്് കെ പി ജയബാലന്‍(സ്വതന്ത്രന്‍). അതേസമയം, യു.ഡി.എഫിന്റെ സ്ഥാനാര്‍ഥികളെ ഇന്നു പ്രഖ്യാപിക്കുമെന്നാണറിയുന്നത്. യു.ഡി.എഫ്. സീറ്റ് ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. നേതാക്കളെല്ലാം മാരത്തണ്‍ ചര്‍ച്ചകളിലാണ്. പത്രിക സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയും യു.ഡി.എഫില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാവാത്തത് പ്രചാരണ രംഗത്തും നിഴലിക്കുമെന്ന ആശങ്കയും യു.ഡി.എഫ്. ക്യാംപിലുയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it