kannur local

കണ്ണൂര്‍-കോഴിക്കോട് റെയില്‍പാത നവീകരണം രണ്ടുമാസത്തിനകം



കണ്ണൂര്‍: മലബാറിന്റെ റെയില്‍വേ വികസനത്തിന് പുത്തന്‍ പ്രതീക്ഷയുമായി കണ്ണൂരിനും കോഴിക്കോടിനും ഇടയില്‍ നടക്കുന്ന റെയില്‍പാതയുടെ നവീകരണ പ്രവൃത്തി ദ്രുതഗതിയില്‍. പദ്ധതി രണ്ടുമാസത്തിനകം പൂര്‍ത്തിയാവും. ഇതോടെ നിലവിലെ യാത്രാപ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. മാഹി-തലശ്ശേരി, തിക്കോടി-വടകര സെക്ഷനുകളിലാണ് പ്രവൃത്തി നടക്കുന്നത്. ഇതിന്റെ ഭാഗമായി ട്രെയിനുകള്‍ വേഗത കുറച്ചാണ് ഇതുവഴി കടന്നുപോവുന്നത്. ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 28, 30, 31, ജൂണ്‍ 2, 4, 6, 7 തിയ്യതികളില്‍ ഈ റൂട്ടില്‍ നമ്പര്‍ 56654 മംഗളൂരു-കോഴിക്കോട് പാസഞ്ചര്‍, നമ്പര്‍ 56324 മംഗളൂരു-കോയമ്പത്തൂര്‍ പാസഞ്ചര്‍, 56323 കോയമ്പത്തൂര്‍-മംഗളൂരു പാസഞ്ചര്‍ ട്രെയിനുകള്‍ ഭാഗികമായും നമ്പര്‍ 56657 കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ പൂര്‍ണമായും റദ്ദാക്കുകയുണ്ടായി. റെയില്‍ നവീകരണം, പാളം ഉറപ്പിക്കാന്‍ കുറകെ മരത്തടിയിടല്‍, റെയിലിന്റെ അടിഭാഗം ഉറപ്പിക്കല്‍ തുടങ്ങിയ പ്രവൃത്തികളാണ് നടന്നുവരുന്നത്. എട്ട് എന്‍ജിനീയര്‍മാരുടെ മേല്‍നോട്ടത്തില്‍ 25 ജീവനക്കാരും 40 താല്‍ക്കാലിക ജോലിക്കാരും സ്ഥലത്തുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 75 കിലോമീറ്ററായി കുറച്ചിട്ടുണ്ട്. പണി പൂര്‍ത്തിയാല്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാനാവും. കിലോമീറ്ററിന് 1.90 കോടി രൂപയാണു ചെലവ് കണക്കാക്കുന്നത്്. പണി പൂര്‍ത്തിയാവുന്നതോടെ പുതിയ റെയില്‍പാതയുടെ പ്രതീതിയായിരിക്കും ഉണ്ടാവുകയെന്ന് അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it