കണ്ണൂര്‍ കോട്ട: കണ്ടെത്തിയത് 5000 പീരങ്കിയുണ്ടകള്‍

കണ്ണൂര്‍: കണ്ണൂര്‍ സെന്റ് ആഞ്ചലോസ് കോട്ടയില്‍ കണ്ടെത്തിയ വന്‍ പീരങ്കിയുണ്ട ശേഖരത്തെക്കുറിച്ചുള്ള പഠനം ആരംഭിച്ചു. അയ്യായിരത്തോളം ഉണ്ടകള്‍ ഇതേവരെ പുറത്തെടുത്തു കഴിഞ്ഞു. തൃശൂരിലെ സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റ് ടി ശ്രീലക്ഷ്മിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഇവ ശേഖരിച്ചുവയ്ക്കുന്നത്. ഇന്നലെ മാത്രം മൂവായിരത്തോളം പീരങ്കിയുണ്ടകള്‍ ഉദ്ഖനനത്തിലൂടെ പുറത്തെടുത്തു. ഇനിയും ആയിരത്തോളം ഉണ്ടകള്‍ മണ്ണില്‍ പൂഴ്ന്നുനില്‍ക്കുന്ന നിലയിലാണ്. കണ്ടെടുത്തവയില്‍ എട്ടുതരം ഉണ്ടകളാണുള്ളത്. വലുതിന് 8.2 കിലോയും ഏറ്റവും ചെറുതിന് 800 ഗ്രാമും തൂക്കം തിട്ടപ്പെടുത്തി. 3.2 സെന്റിമീറ്റര്‍ മുതല്‍ 10 സെന്റിമീറ്റര്‍ വരെ വ്യാസം കണക്കാക്കി. അഞ്ചുദിവസത്തെ ഉദ്ഖനനത്തിനു ശേഷം കൂടുതല്‍ പഠനങ്ങള്‍ക്കായി ഉണ്ടകളുടെ സാംപിള്‍ കൊണ്ടുപോവുമെന്നും മറ്റുള്ളവ തുരുമ്പെടുത്തു നശിക്കാതിരിക്കാന്‍ പ്രത്യേക സംരക്ഷണം നല്‍കുമെന്നും സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റ് ടി ശ്രീലക്ഷ്മി പറഞ്ഞു. ഭൂമിയുടെ 1.35 മീറ്റര്‍ ആഴത്തിലാണ് ഉണ്ടകള്‍ സ്ഥിതിചെയ്യുന്നത്. മണ്ണിന്റെ ഘടനയും മറ്റും പരിശോധിച്ചപ്പോ ള്‍ ഇവ മറവുചെയ്തതാണെന്നു കരുതുന്നില്ല. ചതുരാകൃതിയില്‍ കുഴിയെടുത്ത് ഇവ മറ്റു സ്ഥലങ്ങളില്‍ നിന്ന് എത്തിച്ച് നിക്ഷേപിച്ചതാവാം എണ്ണം കൂടാന്‍ കാരണം.
ഇന്ത്യയില്‍ തന്നെ ഇതാദ്യമായാണ് ഇത്രയും പീരങ്കിയുണ്ടകള്‍ ഒരു കോട്ടയില്‍നിന്നു കണ്ടെത്തുന്നത്. നേരത്തെ തലശ്ശേരി കോട്ട പരിസരത്തുനിന്നു കണ്ടെത്തിയ പീരങ്കിയുണ്ടകളുമായി ഇവയ്ക്ക് സാമ്യമുള്ളതിനാല്‍ മറ്റു കോട്ടകളില്‍ നിന്നുവരെ കടല്‍മാര്‍ഗം എത്തിച്ചിട്ടുണ്ടാവും. ഇവയുടെ നിര്‍മിതിയെയും കാലപ്പഴക്കത്തെയും കുറിച്ച് കൂടുതലറിയാന്‍ വിശദമായ പഠനം നടത്തേണ്ടതുണ്ട്. അസിസ്റ്റ ന്റ് സൂപ്രണ്ടിങ് കെമിസ്റ്റ് ഡോ. എം പി സുജിത്, ആര്‍ക്കിയോളജിസ്റ്റ് സി കെ കുമാരന്‍, സര്‍വേ യര്‍ രാകേഷ്, കെ ജെ ലൂക്കോ എന്നിവരുടെ നേതൃത്വത്തിലാണ് ഉദ്ഖനനം.
Next Story

RELATED STORIES

Share it