Flash News

കണ്ണൂര്‍ എസ് പി ഓഫിസില്‍ വാനാക്രൈ ആക്രമണം



കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പോലിസ് ആസ്ഥാനത്ത് ഇന്റര്‍നെറ്റ് വഴിയുള്ള വാനാക്രൈ വൈറസ് ആക്രമണം. കഴിഞ്ഞ ദിവസം മുതലാണ് കംപ്യൂട്ടറുകളില്‍ വൈറസ് ബാധ കണ്ടെത്തിയത്. കംപ്യൂട്ടറുകള്‍ ഓണ്‍ ചെയ്ത് അല്‍പസമയത്തിനകം പ്രവര്‍ത്തനരഹിതമാവുകയായിരുന്നു. ആസ്ഥാനത്തെ വിവിധ ഓഫിസുകളിലെ 100 കംപ്യൂട്ടറുകളും നിശ്ചലമായി. പുറത്തുനിന്നു വന്ന മെയിലിലാണ് വനാക്രൈ വൈറസ് ഉണ്ടായിരുന്നതായി സംശയിക്കുന്നത്. ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പിനെ അറിയിച്ചതിനെ തുടര്‍ന്ന് ജീവനക്കാരെത്തി കംപ്യൂട്ടറുകള്‍ അപ്‌ഡേറ്റ് ചെയ്‌തെങ്കിലും തകരാര്‍ പൂര്‍ണമായും പരിഹരിക്കാന്‍ സാധിച്ചില്ല.
Next Story

RELATED STORIES

Share it