കണ്ണൂര്‍ എയര്‍പോര്‍ട്ടിന് പച്ചക്കൊടി

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ലൈസന്‍സ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അനുവദിച്ചു. അന്തിമാനുമതി ലഭിച്ചതോടെ ഉദ്ഘാടന തിയ്യതി ഉടന്‍ പ്രഖ്യാപിച്ചേക്കും. എയ്‌റോഡ്രോം ഡാറ്റ പ്രാബല്യത്തില്‍ വരുന്ന ദിവസമായ ഡിസംബര്‍ ആറു മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് തുടങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കണ്ണൂര്‍ വിമാനത്താവള കമ്പനി (കിയാല്‍).
വിമാനത്താവളത്തിലെ സംവിധാനങ്ങളെല്ലാം കുറ്റമറ്റതാണെന്ന് ഇതിനകം വിവിധ പരിശോധനകളില്‍ വ്യക്തമായിരുന്നു. കൂടാതെ, യാത്രാവിമാനങ്ങള്‍ ഉപയോഗിച്ചുള്ള പരീക്ഷണപ്പറക്കലില്‍ വിമാനക്കമ്പനികള്‍ പൂര്‍ണ തൃപ്തി അറിയിക്കുകയും ചെയ്തു.
കണ്ണൂരില്‍ നിന്ന് സര്‍വീസ് നടത്തുന്നതിന് 11 രാജ്യാന്തര വിമാനക്കമ്പനികളും ആറ് ഇന്ത്യന്‍ കമ്പനികളും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it