kannur local

കണ്ണൂര്‍: ആദര്‍ശ പോരാട്ടത്തില്‍ കടന്നപ്പള്ളി

ആദര്‍ശ പോരാട്ടത്തിന് വേദിയായ കണ്ണൂരില്‍ ഒടുവില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് അട്ടിമറിജയം. 1987മുതല്‍ യുഡിഎഫിനെ മാത്രം പുണര്‍ന്ന കണ്ണൂരാണ് ഇക്കുറി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ പടയോട്ടത്തില്‍ കൈവിട്ടുപോയത്. ഗ്രൂപ്പ്മാറി ജയമുറച്ച മണ്ഡലത്തിലെത്തിയ സതീശന്‍ പാച്ചേനിക്ക് ഇക്കുറിയും അടിതെറ്റി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം എല്‍ഡിഎഫ് ക്യാംപ് കണ്ണൂരില്‍ വിജയിക്കാനുള്ള സാധ്യതയുണ്ടെന്ന് വിലയിരുത്തിയിരുന്നു. കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ അപ്രതീക്ഷിത തിരിച്ചടി നിയമസഭാ തിരഞ്ഞെടുപ്പിലും തുടര്‍ന്നുവെന്നതാണ് ഫലം തെളിയിക്കുന്നത്. ന്യൂനപക്ഷവോട്ടുകളില്‍ വിള്ളലുണ്ടാക്കാനും ഗണ്യമായ വിഹിതം പിടിക്കാനും രാമചന്ദ്രന്‍കടന്നപ്പള്ളിക്ക് സാധിച്ചിട്ടുണ്ട്. അവാസനിമിഷങ്ങളില്‍ പഴയ എടക്കാട് പഞ്ചായത്ത് മേഖലയിലെ വോട്ടാണ് എണ്ണിയത്. ഇവിടെ ഇരുമുന്നണികള്‍ക്കും തുല്യശക്തിയാണ്. ന്യൂനപക്ഷ വോട്ടും ഗണ്യമായുണ്ട്. ഇവിടെ നിന്നാണ് അവസാനം രാമചന്ദ്രന്‍കടന്നപ്പള്ളിക്ക് ഭൂരിപക്ഷം ലഭിച്ചത്. എ പി അബ്ദുല്ലക്കുട്ടിയെ മണ്ഡലത്തില്‍ നിന്നു മാറ്റിയത് വിനയായി എന്ന് കോണ്‍ഗ്രസ് മല്‍സരഫലത്തിനു ശേഷം വിലയിരുത്തുന്നു. ഇതാണ് ന്യൂനപക്ഷ വോട്ടില്‍ വിള്ളലുണ്ടാക്കാന്‍ രാമചന്ദ്രന്‍കടന്നപ്പള്ളിക്ക് സാധിച്ചതെന്ന അഭിപ്രായപ്രകടനവും ചിലകോണുകളില്‍ നിന്നുയരുന്നുണ്ട്. കെ സുധാകരന് കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തിലെ ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ ലഭിച്ച സ്വാകാര്യത സതീശന്‍പാച്ചേനിക്ക് നേടാനായില്ലെന്നതും വ്യക്തമാണ്. എസ്ഡിപിഐ സ്ഥാനാര്‍ഥിയായി കെ പി സുഫീറ 2551 വോട്ട് നേടി.
Next Story

RELATED STORIES

Share it