kannur local

കണ്ണൂര്‍സിറ്റി സംഘര്‍ഷം : നിരപരാധിയായ എസ് ഡിപിഐ നേതാവ് അറസ്റ്റില്‍



കണ്ണൂര്‍: കണ്ണൂര്‍സിറ്റിയില്‍ കാംപസ് ഫ്രണ്ട്-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ മറവില്‍ എസ്ഡിപിഐ നേതാവിനെ പോലിസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. ജില്ലാ കമ്മിറ്റിയംഗം എ ആസാദിനെയാണ് കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടന്ന നോമ്പുതുറയില്‍ പങ്കെടുക്കവെ കസ്റ്റഡിയിലെടുത്തത്. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാല്‍, കാംപസ് ഫ്രണ്ട് പ്രവര്‍ത്തകനെ ആക്രമിച്ച എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകരെ പിടികൂടാന്‍ തയ്യാറാവാത്ത പോലിസ് നടപടി ഏകപക്ഷീയമാണെന്ന് ആരോപണമുയര്‍ന്നു നിരപരാധിയായ എസ്ഡിപിഐ നേതാവിനെ അറസ്റ്റ് ചെയ്ത സംഭവം പോലിസ്-സിപിഎം ഒത്തുകളിയാണെന്നു എസ്ഡിപിഐ ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. അന്യായ അറസ്റ്റിനെതിരേ പൊതുജനം ശക്തമായി പ്രതികരിക്കണം. പ്രതികളെ പിടികൂടാനെന്ന പേരില്‍ പോലിസ് നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരേ ജനകീയ പ്രതിരോധം തീര്‍ക്കും. സിറ്റി മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെ ആക്രമിച്ചവരോട് പോലിസ് മൃദുസമീപനമാണ് സ്വീകരിക്കുന്നത്. വീടുകളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചും പള്ളിയില്‍ ഇഅ്തികാഫിനു പോവുന്നവരെ പോലും ഭീഷണിപ്പെടുത്തിയും പോലിസ് വേട്ടയാടുകയാണ്. ഭരണസ്വാധീനം ഉപയോഗിച്ചുള്ള അന്യായ അറസ്റ്റിലും റെയ്ഡിലും എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു.
Next Story

RELATED STORIES

Share it