Flash News

കണ്ണൂരില്‍ ഹോമിയോ ഡോക്ടറടക്കം രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കണ്ണൂരില്‍ ഹോമിയോ ഡോക്ടറടക്കം രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
X
കണ്ണൂര്‍ : കണ്ണൂര്‍ ശിവപുരം അയ്യല്ലുരില്‍ രണ്ട്.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സി .പി എം പ്രവര്‍ത്തകരായ ഡോ: കെ.ടി .സുധീര്‍, ശ്രീജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്.



ഗുരുതര പരിക്കേറ്റ ഇരുവരേയും കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഡോ: സുധീറിന് ഗുരുതരമായപരിക്കിനെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ കൈവിരലുകള്‍ അറ്റുതൂങ്ങിയ നിലയിലായിരുന്നു.

തിങ്കളാഴച രാത്രി 9 മണിയോടെ അയ്യല്ലൂരിലെ വായനശാലയില്‍ ഇരുവരും സംസാരിക്കവെയാണ് ആക്രമണമുണ്ടായത്. ഉരുവച്ചാലിലെ ഹോമിയോ ഡോക്ടറായ സുധീര്‍ മട്ടന്നൂര്‍ മുന്‍ നഗരസഭ ചെയര്‍മാന്‍ കെ ടി ചന്ദ്രന്റെ മകനാണ്.

ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സി പി ഐ എം ആരോപിച്ചു.
സംഭവത്തില്‍ പ്രധിഷേധിച്ച് മട്ടന്നൂര്‍, ഇരിട്ടി നഗരസഭകളിലും കൂടാളി, കീഴല്ലൂര്‍ ,മാലൂര്‍
പഞ്ചായത്തുകളിലും ഇന്ന് സിപിഎം ഹര്‍ത്താല്‍ ആചരിക്കുകയാണ്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഇരിട്ടി ഡി വൈ എസ് പി പ്രജീശ്‌തോട്ടത്തില്‍, മട്ടന്നൂര്‍ സിഐ ജോണ്‍, എസ് ഐ രാജീവ് കുമാര്‍ എന്നിവരുടെ നേതൃത്യത്തില്‍ ഉരുവച്ചാല്‍, അയ്യല്ലൂര്‍ ,മട്ടന്നൂര്‍ മേഖലയില്‍ കനത്ത പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
ഏതാ നുംദിവസങ്ങള്‍ക്ക് മുന്‍പ് അയ്യല്ലൂരിന് സമീപം മാലുരില്‍  അഞ്ച് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു ഇതിന് തുടര്‍ച്ചയായാണ് സി പി എം പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമം എന്നാണ് സൂചന.



Next Story

RELATED STORIES

Share it