Flash News

കണ്ണൂരില്‍ സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ചു

കണ്ണൂരില്‍ സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ചു
X


കണ്ണൂര്‍:  കണ്ണൂര്‍ പിലാത്തറ മണ്ടൂര്‍ പള്ളിക്ക് സമീപം സ്വകാര്യബസ്സുകള്‍ കൂട്ടിയിടിച്ച് അഞ്ചു മരണം. 20ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടും. രാത്രി എട്ടുമണിയോടെയാണ് അപകടം ഉണ്ടായത്. ഒരു ബസ്സ് നിര്‍ത്തിയിട്ട് ടയര്‍ മാറ്റുന്നതിനിടെ പുറകിലൂടെ മറ്റൊരു ബസ്സ് വന്നിടിക്കുകയായിരുന്നു.  ബസിന് പിന്നില്‍ നിന്നവരാണ് മരിച്ചത്. അപകടസമയം സ്ഥലത്ത് കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. പരിക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

[related]
Next Story

RELATED STORIES

Share it