Flash News

കണ്ണൂരില്‍ സിപിഎം,ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കണ്ണൂരില്‍ സിപിഎം,ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
X


കണ്ണൂര്‍: പയ്യന്നൂരില്‍ സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സിപിഎം പ്രവര്‍ത്തകനായ ഷിനുവിനാണ് ആദ്യം വെട്ടേറ്റത്. കാറിലെത്തിയ സംഘം ഷിനു സഞ്ചരിച്ച ബൈക്ക് തടഞ്ഞ് നിര്‍ത്തി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു.ഇതിന് തൊട്ടുപിന്നാലെയാണ് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റത്. ബിജെപി പ്രവര്‍ത്തകനായ രഞ്ജിത്തിനാണ് വെട്ടേറ്റത്. സിപിഎം ആണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.
ബിജെപി ഓഫീസിന് നേരെ ബോംബേറുണ്ടായി. ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവന് നേരെയാണ് സ്റ്റീല്‍ ബോംബ് എറിഞ്ഞത്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രമിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it