കണ്ണൂരില്‍ സമ്പൂര്‍ണ സേനാവലയം; 200 മീറ്റര്‍ പരിധിയില്‍ നിരോധനാജ്ഞ

കണ്ണൂര്‍: കണ്ണൂരില്‍ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പ് സമ്പൂര്‍ണ സേനാവലയത്തിലാവും. വെബ് കാസ്റ്റിങിനും വീഡിയോ റെക്കോഡിങിനും കേന്ദ്രസേനയ്ക്കും പുറമെ ബൂത്തുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ അന്നേദിവസം നിരോധനാജ്ഞയും പ്രഖ്യാപിക്കും. ബൂത്തിന് 200 മീറ്റര്‍ ചുറ്റളവിലുള്ള വായനശാലകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പൊതുജനങ്ങളുടെ സംഘം ചേരല്‍ അനുവദിക്കില്ല. മുദ്രാവാക്യം വിളി, ആയുധങ്ങളുമായി നില്‍ക്കല്‍, പരസ്യ-രഹസ്യ പ്രചാരണങ്ങള്‍ എന്നിവ അനുവദിക്കില്ല.
Next Story

RELATED STORIES

Share it