Flash News

കണ്ണൂരില്‍ വിമാനമിറങ്ങി

കണ്ണൂരില്‍ വിമാനമിറങ്ങി
X
kannur-airport-new

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യവിമാനം പറന്നിറങ്ങി. വ്യോമസേനയുടെ ഡോണ്യര്‍ വിമാനമാണ് പരീക്ഷണപ്പറക്കലിന്റെ ഭാഗമായി രാവിലെ 9. 04ന് കണ്ണൂരില്‍ നിലം തൊട്ടത്.
വിമാനത്താവളത്തിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. വിമാനത്താവളത്തിന്റെ നാമകരണവും ഉദ്ഘാടനവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് നിര്‍വ ഹിക്കുന്നത്.
മന്ത്രിമാരായ കെ സി ജോസഫ്, കെ പി മോഹനന്‍, കെ ബാബു തുടങ്ങിയവരും ജനപ്രതിനിധികളും പങ്കെടുക്കുന്നുണ്ട്്്.എല്‍ഡിഎഫും ബിജെപിയും പരീക്ഷണപ്പറക്കല്‍ച്ചടങ്ങ് ബഹിഷ്‌കരിച്ചു.
കേന്ദ്രമന്ത്രിമാരെ ഒഴിവാക്കി പരിപാടി കോണ്‍ഗ്രസ് മേളയാക്കിയെന്നും പണി പൂര്‍ത്തിയാവാതെ പരീക്ഷണപ്പറക്കല്‍ നടത്തുന്നത് രാഷ്ട്രീയലാഭത്തിനു വേണ്ടിയാണെന്നും ആരോപിച്ചാണ് ബഹിഷ്‌കരണം.
ബഹിഷ്‌കരണവും പ്രതിഷേധവും കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയത്. 1,892 കോടി രൂപയാണ് വിമാനത്താവളത്തിന്റെ പദ്ധതിച്ചെലവ്.

[related]
Next Story

RELATED STORIES

Share it